App Logo

No.1 PSC Learning App

1M+ Downloads
1995-ൽ യൂറോപ്യൻ സ്പെയ്‌സ് ഏജൻസിയും നാസയും സംയുക്തമായി നടപ്പിലാക്കിയ സൗരപര്യവേക്ഷണ ദൗത്യം ?

Aയൂളീസസ്

Bഹബിൾ

Cകസ്സിനി-ഹ്യൂഗൻസ്

Dസോഹോ

Answer:

D. സോഹോ

Read Explanation:

സൗരപര്യവേക്ഷണ ദൗത്യo

  • 1995-ൽ യൂറോപ്യൻ സ്പെയ്‌സ് ഏജൻസിയും നാസയും സംയുക്തമായി നടപ്പിലാക്കിയ സൗരപര്യവേക്ഷണ ദൗത്യമാണ് സോഹോ (SOHO).

  • സൂര്യന്റെ ത്രിമാന ചിത്രങ്ങൾ പകർത്താനും സൗരക്കാറ്റുകൾ, കാന്തികപ്രവാഹം എന്നിവയെക്കുറിച്ചു പഠിക്കാനുമായി നാസ വിക്ഷേപിച്ച ഇരട്ട ഉപഗ്രഹങ്ങളുടെ പേരാണ് 'സ്റ്റീരിയോ' (2006-ൽ). 

  • സൗരവാതത്തിൻ്റെ കണങ്ങൾ ശേഖരിച്ച് ഭൂമിയിലെ ത്തിക്കാൻ നാസ വിക്ഷേപിച്ച പേടകമാണ് 'ജനസിസ്' (2001)

  • നാസ് 2018 ഓഗസ്റ്റ് 12 ന് വിക്ഷേപിച്ച സൗരപര്യവേ ക്ഷണപേടകമാണ് 'പാർക്കർ സോളാർ പ്രോബ്'.

  • ഇന്ത്യ വിക്ഷേപിച്ച സൗര പര്യവേക്ഷണ പേടകത്തിൻ്റെ പേരാണ് "ആദിത്യ”

  • സൗരബാഹ്യാവരണമായ കൊറോണ ചൂടാകുന്നതു കൊണ്ടുള്ള പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കുക എന്നതാണ് ആദിത്യയുടെ പ്രധാന ലക്ഷ്യം.

ADITYA -  L1 MISSION

  • 2023 സെപ്തംബർ 2 ന് വിക്ഷേപിച്ചു.

  • 2024 ജനുവരി 6 ന്  ഹാലോ ഭ്രമണപഥത്തിലെത്തി.

  • ആദിത്യ-L1  ഭ്രമണപഥത്തെ ഹാലോ ഓർബിറ്റ് എന്ന് വിളിക്കുന്നു, 

  • 178 ദിവസത്തെ പരിക്രമണം


Related Questions:

ബുധനിൽ പകൽ കഠിനമായ ചൂടും രാത്രിയിൽ അതിശൈത്യവും അനുഭവപ്പെടാൻ കാരണം ?
സൂര്യൻ്റെ ഇരട്ടി വലുപ്പമുള്ള സിറിയസ് നക്ഷത്രം ഭൂമിയിൽ നിന്നും എത്ര പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത് :
വ്യാഴത്തിൻ്റെ ഉപഗ്രഹങ്ങളുടെ എണ്ണം എത്ര ?
ഉൽക്കാശിലാ പതനഫലമായി രൂപംകൊണ്ട മഹാരാഷ്ട്രയിൽ സ്ഥിതി ചെയ്യുന്ന തടാകം ?
ക്ഷീരപഥത്തോട് ചേർന്നുള്ള ഏറ്റവും വലിയ ഗ്യാലക്സി ?