App Logo

No.1 PSC Learning App

1M+ Downloads

'യൂജിൻ സെർനാൻ' എന്ന ബഹിരാകാശ സഞ്ചാരി ചന്ദ്രനിൽ ഇറങ്ങിയ വാഹനം?

Aഅപ്പോളോ -17

Bഅപ്പോളോ -15

Cഅപ്പോളോ -11

Dഅപ്പോളോ -12

Answer:

A. അപ്പോളോ -17

Read Explanation:

അപ്പോളോ -17

  • ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനുള്ള അപ്പോളോ ദൗത്യങ്ങളിൽ അവസാനത്തേതായിരുന്നു അപ്പോളോ 17.
  • അപ്പോളോ 17 ന്റെ വിജയത്തോടെ ആറു തവണ മനുഷ്യനെ ചന്ദ്രനിലിറക്കി എന്ന ബഹുമതിയും അമേരിക്ക കരസ്ഥമാക്കി.
  • സാറ്റേൺ V റോക്കറ്റുപയോഗിച്ചായിരുന്നു വിക്ഷേപണം.
  • 1972 ഡിസംബർ 7 ന് ഇന്ത്യൻ സമയം പകൽ 11:03 നാണ് മൂന്നുയാത്രികരെയും വഹിച്ച് അപ്പോളോ വാഹനം കുതിച്ചുയർന്നത്.
  • ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നുമായിരുന്നു വിക്ഷേപണം.
  • മിഷൻ കമാൻഡർ യുജിൻ എ സെർണാൻ ആയിരുന്നു
  • കമാൻഡോ മോഡ്യൂൾ പൈലറ്റായ റൊണാൾഡ് ഇ ഇവാൻസും ലൂണാർ മോഡ്യൂൾ പൈലറ്റായ ഹാരിസൺ എച്ച് സ്മിത്തുമായിരുന്നു മറ്റു യാത്രികർ.

Related Questions:

ഏത് പദാര്‍ത്ഥത്തിന്റെ അഭാവം മൂലമാണ് ശൂന്യാകാശത്ത് ശബ്ദം കേള്‍ക്കാത്തത് ?

വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഇന്ത്യ വിക്ഷേപിച്ച ഭൂസ്ഥിര ഉപഗ്രഹം?

വിദ്യാഭ്യാസ ഉപഗ്രഹമായ എഡ്യൂസാറ്റ് മായി ബന്ധപ്പെട്ട ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1. 2004 സെപ്റ്റംബർ 20 ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപിച്ചത് .

2. GSAT -3 ഉപഗ്രഹമാണ് എഡ്യൂസാറ്റ് എന്നറിയപ്പെടുന്നത്. 

3. വിക്ഷേപണ സമയത്തെ ഐ. എസ്. ആർ. ഒ ചെയർമാൻ  ജി .മാധവൻ നായർ ആയിരുന്നു. 


ISRO യുടെ ആദ്യ അന്യഗ്രഹ ദൗത്യം?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1. 1969 ഓഗസ്റ്റ് 15 നാണ്  INCOSPAR (Indian  National Committee  For Space Research )  നിലവിൽ വന്നത് 

2.ഡിപ്പാർട്ട്മെന്റ് ഓഫ് അറ്റോമിക് എനർജിയുടെ കീഴിൽ ആണ് INCOSPAR  രൂപം കൊണ്ടത്. 

3.TERLS (Thumba  Equatorial Rocket Launching station ) ന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്  INCOSPAR  ആണ്.