App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ഡേവിസ് കപ്പ് മത്സരത്തോടുകൂടി അന്താരാഷ്ട്ര ടെന്നീസ് കരിയറിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച സ്‌പാനിഷ്‌ താരം ?

Aറാഫേൽ നദാൽ

Bറോജർ ഫെഡറർ

Cനൊവാക് ദ്യോക്കോവിച്ച്

Dഡാനിൽ മെദ്‌വദേവ്‌

Answer:

A. റാഫേൽ നദാൽ

Read Explanation:

റാഫേൽ നദാൽ

  • സ്‌പെയിനിൻ്റെ ടെന്നീസ് താരം

  • കളിമൺ കോർട്ടിലെ രാജാവ് എന്നറിയപ്പെട്ടിരുന്ന ടെന്നീസ് താരം

  • 22 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയ താരം

  • ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയ രണ്ടാമത്തെ താരമാണ് റാഫേൽ നദാൽ

  • സിംഗിൾസ് കരിയറിൽ ആകെ 92 കിരീടങ്ങൾ നേടിയ താരം

  • ഫ്രഞ്ച് ഓപ്പണിൽ ടെന്നീസ് സിംഗിൾസിൽ 14 തവണ ജേതാവായി

  • ഫ്രഞ്ച് ഓപ്പൺ ടൂർണമെൻറിൽ കളിച്ച 116 മത്സരങ്ങളിൽ 112 എണ്ണത്തിലും വിജയിച്ച താരം

  • 4 തവണ യു എസ് ഓപ്പൺ കിരീടം നേടി

  • 2 തവണ വിംബിൾഡൺ, ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടങ്ങൾ നേടി

  • 36 മാസ്‌റ്റേഴ്‌സ് കിരീടങ്ങൾ നേടി

  • 23 തവണ എ ടി പി 500 ടൂർണമെൻറ് കിരീടങ്ങൾ സ്വന്തമാക്കി

  • 10 തവണ എ ടി പി 250 ടൂർണമെൻറ് കിരീടം നേടിയിട്ടുണ്ട്

  • 5 തവണ ഡേവിസ് കപ്പ് കിരീടം സ്വന്തമാക്കിയിട്ടുണ്ട്

  • 2008 ബെയ്‌ജിങ്‌ ഒളിമ്പിക്‌സിൽ ടെന്നീസ് സിംഗിൾസ് വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടി

  • 2016 റിയോ ഒളിമ്പിക്‌സിൽ ടെന്നീസ് ഡബിൾസ് വിഭാഗത്തിൽ സ്വർണ്ണമെഡൽ നേടി


Related Questions:

സ്ത്രീകൾക്കും പുരുഷന്മാർക്കും മത്സരങ്ങളിൽ തുല്യ സമ്മാനത്തുക നൽകാൻ തീരുമാനിച്ച ആദ്യ അന്താരാഷ്ട്ര കായിക സംഘടന ?
ആദ്യത്തെ പാരാലിമ്പിക്സ് നടന്ന വർഷം ഏതാണ് ?
ബ്രസീൽ ഫുട്ബോൾ ടീമിൻറെ മുഖ്യ പരിശീലകനായി നിയമിതനായത് ഇറ്റാലിയൻ പരിശീലകൻ?
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം നടന്ന ആദ്യ വിന്റർ ഒളിമ്പിക്സ് ഏത്?
ഓസ്ട്രേലിയ , ന്യൂസിലാൻഡ് എന്നീ രാജ്യങ്ങൾ വേദിയാകുന്ന 2023 ഫിഫ വനിത ലോകകപ്പ് ഫുട്ബോളിന്റെ ഭാഗ്യ ചിഹ്നം ഏതാണ് ?