Challenger App

No.1 PSC Learning App

1M+ Downloads
മലബാറിലുണ്ടായ കർഷക കലാപങ്ങളെ അടിച്ചമർത്താൻ ബ്രിട്ടിഷുകാർ രൂപം കൊടുത്ത പ്രത്യേക പോലീസ് വിഭാഗം ഏത് ?

Aകേരളാ പോലീസ്

Bമലബാർ സ്പെഷ്യൽ പോലീസ്

Cമദ്രാസ് സ്പെഷ്യൽ പോലീസ്

Dഇവയൊന്നുമല്ല

Answer:

B. മലബാർ സ്പെഷ്യൽ പോലീസ്

Read Explanation:

മലബാർ സ്പെഷ്യൽ പോലീസ് (MSP)

  • കേരള പോലീസിന്റെ അർദ്ധസൈനിക വിഭാഗമാണ്‌ മലബാർ സ്പെഷ്യൽ പോലീസ് (MSP).
  • ആസ്സാം റൈഫിൾസ്‌ കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും പഴയ രണ്ടാമത്തെ അർദ്ധസൈനിക വിഭാഗമാണിത്.
  • 1884ൽ മലപ്പുറം സ്പെഷ്യൽ പോലീസ് എന്ന പേരിലാണ് സേന രൂപീകൃതമായത്.
  • 1921-ൽ മലബാർ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ അത്‌ അമർച്ച ചെയ്യുന്നതിനു വേണ്ടി പുന:സംഘടിപ്പിക്കുകയും മലബാർ സ്പെഷ്യൽ പോലീസ്‌ (MSP) എന്ന് പുനർ നാമകരണം ചെയ്യപ്പെടുകയും ചെയ്തു. 

Related Questions:

കേരളത്തിൽ ബ്രിട്ടീഷുകാരുടെ പ്രത്യക്ഷഭരണത്തിലുണ്ടായിരുന്ന മേഖല ?

1857 ലെ കലാപത്തെ കുറിച്ച് ചുവടെ തന്നിരിക്കുന്ന പ്രസ്‌താവന/പ്രസ്‌താവനകൾ പരിശോധിച്ച് ശരിയായത്/ശരിയായവ തെരഞ്ഞെടുക്കുക:

  1. 1857 ലെ കലാപം ആരംഭിച്ചത് ആവധിലാണ്
  2. കർഷകരും കരകൗശല തൊഴിലാളികളും കലാപത്തിൽ പങ്കെടുത്തിരുന്നു
  3. ഫൈസാബാദിൽ കലാപം നയിച്ചത് ബീഗം ഹസ്രത്ത് മഹൽ ആയിരുന്നു
  4. 1857 ലെ കലാപത്തിന് ശേഷം ഇന്ത്യയുടെ ഭരണം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്നും ബ്രിട്ടിഷ് പാർലമെന്റ് ഏറ്റെടുത്തു
    റയറ്റ്വാരി വ്യവസ്ഥയിൽ ഒരു പ്രദേശത്തെ നികുതി പിരിച്ചെടുക്കുന്നത് ആരായിരുന്നു?

    ശരിയായ ജോഡി/ജോഡികൾ കണ്ടെത്തുക.

     1) ആബിദ് ഹുസൈൻ കമ്മീഷൻ  - വ്യാപാരനയ പരിഷ്കരണം .

     2) ഹരിത വിപ്ലവം   - പഴം, പച്ചക്കറി കൃഷി 

     3) ബട്ട്ലാൻഡ് കമ്മീഷൻ  - സുസ്ഥിര വികസനം  .

      4) സുവർണ്ണ വിപ്ലവം  -  വിപണന മിച്ചം  .

     

    താഴെ തന്നിരിക്കുന്നവ കാലഗണനാ ക്രമത്തിൽ എഴുതുക.

    1. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണം
    2. ബംഗാൾ വിഭജനം
    3. കുറിച്യ കലാപം 
    4. ഒന്നാം സ്വാതന്ത്ര്യ സമരം