Challenger App

No.1 PSC Learning App

1M+ Downloads
തെക്ക്-പടിഞ്ഞാറൻ മൺസൂൺ ആദ്യമെത്തുന്ന സംസ്ഥാനം ?

Aകേരളം

Bതമിഴ്‌നാട്

Cആന്ധ്രപ്രദേശ്

Dകർണാടകം

Answer:

A. കേരളം

Read Explanation:

തെക്ക് പടിഞ്ഞാറൻ മൺസൂൺ

  • കാലവർഷം, ഇടവപ്പാതി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന കാലാവസ്ഥ
  • ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് കേരളത്തിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ അനുഭവപ്പെടുന്നത്.
  • കേരളത്തിലും ,ഇന്ത്യയിൽ ആകെ തന്നെയും ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്  ഇടവപ്പാതിയിലാണ്
  • 'ഹിപ്പാലസ് കാറ്റ് ' എന്നറിയപ്പെടുന്നത് തെക്ക് പടിഞ്ഞാറൻ മൺസൂൺ ആണ്.
  • തെക്ക് - പടിഞ്ഞാറൻ മൺസൂണിൻ്റെ ബംഗാൾ ഉൾക്കടൽ ശാഖയും അറബിക്കടൽ ശാഖയും കൂടിച്ചേരുന്ന പ്രദേശം - പഞ്ചാബ് സമതലം
  • ഇന്ത്യയിൽ ഏറ്റവും അധികം മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് കേരളം.
  • തെക്കുപടിഞ്ഞാറൻ മൺസൂൺ ആദ്യമെത്തുന്നത് കേരളത്തിലാണ്
  • ഇതിനാൽ തന്നെ കേരളത്തെ 'മൺസൂണിന്റെ കവാടം' എന്ന് വിളിക്കുന്നു 

Related Questions:

രണ്ടു അർദ്ധഗോളങ്ങളിൽനിന്നും ഭൂമധ്യരേഖയിലേക്കു വീശുന്ന വാണിജ്യവാതങ്ങൾ കൂടിച്ചേരുന്ന ഭാഗത്തിനു പറയുന്നത്?

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. ആഗോളവാതകങ്ങളുടെ സഞ്ചാരക്രമമാണ് അന്തരീക്ഷ പൊതുസംക്രമണം (Atmospheric Circulation).
  2. ഉഷ്ണമേഖലയിലെ ചംക്രമണകോശം അറിയപ്പെടുന്നത് ഫെറൽ സെൽ
  3. ഉപോഷ്ണ ഉച്ചമർദമേഖലയിൽ നിന്നും വീശി ഉയരുന്ന ചൂടുവായുവും ധ്രുവങ്ങളിൽ നിന്നും വീശി താഴുന്ന ശീത വായുവും മധ്യഅക്ഷാംശമേഖലയിൽ സൃഷ്‌ടിക്കുന്ന ചംക്രമണമാണ് ഹാഡ്‌ലി സെൽ
  4. ധ്രുവപ്രദേശങ്ങളിൽ താഴ്ന്നിറങ്ങുന്ന തണുത്തുറഞ്ഞ സാന്ദ്രത കൂടിയ വായു മധ്യ അക്ഷാംശപ്രദേശത്തിലേക്ക് ധ്രുവീയപൂർവവാതങ്ങളായി (Easterly winds) വീശുന്നു. ഇതാണ് ധ്രുവീയചംക്രമണകോശം
    കൊറിയോലിസ് പ്രഭാവം കണ്ടെത്തിയത് :
    സൈക്ലോൺ എന്ന പേരിൽ അറിയപ്പെടുന്ന ചക്രവാകം രൂപം കൊള്ളുന്ന കടൽ
    ഡോക്ടർ എന്നറിയപ്പെടുന്ന പ്രാദേശിക വാതം/ കാറ്റ് ഏത്?