• സൂക്ഷ്മാണു - ബാസിലസ് സബ്‌റ്റിലിസ് മണ്ണിലും, ജലത്തിലും, ഭക്ഷണ പദാർത്ഥങ്ങളിലും, മനുഷ്യരുടെയും മൃഗങ്ങളുടെയും കുടലിലും ഇത് കാണപ്പെടുന്നു.
• ഇതിനെ സാധാരണയായി 'ഹേ ബാസിലസ്' (Hay bacillus) അല്ലെങ്കിൽ 'ഗ്രാസ് ബാസിലസ്' (Grass bacillus) എന്നും വിളിക്കാറുണ്ട്.
• 1835-ൽ ക്രിസ്ത്യൻ ഗോട്ട്‌ഫ്രൈഡ് എറൻബെർഗാണ് (Christian Gottfried Ehrenberg) ഇതിനെ ആദ്യമായി കണ്ടെത്തിയത്
• പ്രധാനമായും രോഗനിയന്ത്രണത്തിനും കാർഷിക ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.