Challenger App

No.1 PSC Learning App

1M+ Downloads
പലമാവു കടുവാ സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Aജാർഖണ്ഡ്

Bത്രിപുര

Cമേഘാലയ

Dതെലങ്കാന

Answer:

A. ജാർഖണ്ഡ്

Read Explanation:

പലമാവു കടുവാ സങ്കേതം

  • പലമാവു കടുവാ സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ജാർഖണ്ഡ്

  • ഝാർഖണ്ഡിൻ്റെ പടിഞ്ഞാറ് ഭാഗത്തുള്ള ലത്തേഹർ (Latehar), ഗഢ്‌വ (Garhwa) ജില്ലകളിലായി ഛോട്ടാ നാഗ്പൂർ പീഠഭൂമിയിൽ ഇത് സ്ഥിതിചെയ്യുന്നു

  • ഇന്ത്യയിൽ പ്രൊജക്റ്റ് ടൈഗർ (Project Tiger) പദ്ധതിക്ക് കീഴിൽ 1973-ൽ ആദ്യമായി പ്രഖ്യാപിക്കപ്പെട്ട ഒമ്പത് കടുവാ സങ്കേതങ്ങളിൽ ഒന്നാണിത്

  • ഈ കടുവാ സങ്കേതത്തിൻ്റെ ഭാഗമാണ് ബേത്‌ല ദേശീയോദ്യാനം (Betla National Park)

  • 1932-ൽ, ലോകത്ത് ആദ്യമായി കടുവകളുടെ എണ്ണം കാൽപ്പാടുകൾ (Pugmark) ഉപയോഗിച്ച് തിട്ടപ്പെടുത്തിയത് ഇവിടെയാണ്.

  • നോർത്ത് കോയൽ, ഔരംഗ, ബുർഹ തുടങ്ങിയ നദികൾ ഈ പ്രദേശത്തുകൂടി ഒഴുകുന്നു

  • സാൽ (Sal) മരങ്ങൾ ധാരാളമായുള്ള വരണ്ട ഇലപൊഴിയും വനങ്ങളാണ് (Dry Deciduous Forest) ഇവിടെ പ്രധാനമായും കാണപ്പെടുന്നത്


Related Questions:

"തന്തൈ പെരിയാർ വന്യജീവി സങ്കേതം" സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലെ ഏത് ജില്ലയിൽ ആണ് ?
' സരിസ്‌ക ' കടുവ സംരക്ഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?
രാജാജി വന്യമൃഗസംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്?
India government passed Wild Life Protection Act in:
In which state Dampa Tiger Reserve is located ?