• സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഊർജ കാര്യക്ഷമത വിലയിരുത്തുന്ന ദേശീയ സൂചികയായ സ്റ്റേറ്റ് എനർജി എഫിഷ്യൻസി ഇൻഡക്സിൽ ഗ്രൂപ്പ് മൂന്ന് വിഭാഗത്തിലാണ് കേരളത്തിന് ഒന്നാം റാങ്ക്
• രാജ്യത്ത് ആദ്യമായി 'എനർജി കൺസർവേഷൻ ആൻഡ് സസ്റ്റെയിനബിൾ ബിൽഡിങ് കോഡ് റൂൾസ്' കെട്ടിടനിർമാണ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയതും കാർഷികമേഖല, വൈദ്യുതിവിതരണ രംഗം, ഗതാഗതം, വ്യവസായം, വൻകിട കെട്ടിട നിർമാണം, ഗാർഹിക മേഖല തുടങ്ങിയ ഇടങ്ങളിൽ ഊർജ കാര്യക്ഷമത ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളും പുരസ്ക്കാരത്തിലേക്കു നയിച്ചു.