Question:

ദാരിദ്ര നിർമ്മാർജ്ജനത്തിന്റെ ഭാഗമായി കുടുംബശ്രീ പദ്ധതി ആരംഭിച്ച സംസ്ഥാനം?

Aകേരളം

Bകർണാടക

Cതമിഴ്നാട്

Dഒഡീഷ

Answer:

A. കേരളം

Explanation:

കുടുംബശ്രീ:

  • 1998 മെയ്‌ 17ന്‌ ഉദ്ഘാടനം ചെയ്യപ്പെട്ട ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പരിപാടി.
  • പരീക്ഷണാടിസ്ഥാനത്തിൽ കുടുംബശ്രീ ആദ്യം നടപ്പിലാക്കിയത് - 1994 ൽ (ആലപ്പുഴ മുനിസിപ്പാലിറ്റി).
  • കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്ത ജില്ല - മലപ്പുറം
  • കുടുംബ്രശീ പദ്ധതി ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി - എ.ബി. വാജ്പേയ്‌
  • നഗരപ്രദേശങ്ങളില്‍ കുടുംബശ്രീ പദ്ധതി പ്രവര്‍ത്തനമാരംഭിച്ചത്‌ - 1999 ഏപ്രില്‍ 1

  • കുടുംബശ്രീ പദ്ധതി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌  State Poverty Eradication Mission (SPEM) എന്ന പേരിലാണ്
  • കുടുംബശ്രീയുടെ ഗവേണിംഗ്‌ ബോഡിയുടെ അധ്യക്ഷന്‍ തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രി ആയിരിക്കും.
  • 'സ്ത്രീകളിലൂടെ കുടുംബങ്ങളിലേയ്ക്ക്‌, കുടുംബങ്ങളിലൂടെ സമുഹത്തിലേയ്ക്ക്‌' എന്നതാണ് കുടുംബശ്രീയുടെ ആപ്തവാക്യം.

Related Questions:

വിദ്യാലയങ്ങളുടെ സമീപത്ത് ലഹരി വസ്തുക്കളുടെ വിൽപ്പന തടയാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള സംസ്ഥാന സർക്കാരിൻറെ പദ്ധതി ഇവയിൽ ഏതാണ് ?

ഗ്രാമീണ മേഖലയിൽ ആയുഷ് വകുപ്പിന് കീഴിൽ ആരോഗ്യ സ്ഥാപനങ്ങളിൽ ഔഷധ സസ്യ ഉദ്യാനം ഒരുക്കുന്ന പദ്ധതി ?

ഓട്ടിസം ബാധിതരുടെ സമഗ്ര പുരോഗതിക്കായി കേരള സാമൂഹിക സുരക്ഷാ മിഷൻ ആരംഭിച്ച പദ്ധതി ഏത്?

വിദ്യാർഥികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസ സൗകര്യം ഉറപ്പു നൽകുന്നതിനായി ആരംഭിച്ച പദ്ധതി ?

വയോജനങ്ങൾക്ക് ആവശ്യമായ മരുന്നുകൾ വീട്ടിൽ എത്തിച്ചു നൽകുന്നതിനായി കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ കീഴിൽ ആരംഭിച്ച പദ്ധതി ഏതാണ് ?