Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന ഏത് ?

1.കാസർഗോഡ് ജില്ലയിലെ ഏറ്റവും ചെറിയ നദി ചന്ദ്രഗിരിപ്പുഴയാണ്.

2.ചന്ദ്രഗുപ്ത മൗര്യന്റെ പേരിൽനിന്നാണു ചന്ദ്രഗിരിപ്പുഴക്ക് ആ പേര് ലഭിച്ചത്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റ്

Answer:

B. 2 മാത്രം.

Read Explanation:

ചന്ദ്രഗിരി പുഴ

  • കർണാടകത്തിലെ തലകാവേരി വന്യജീവി സങ്കേതത്തിലെ മലനിരകളിൽ നിന്നും ഉദ്ഭവിച്ച് കേരളത്തിലേക്കൊഴുകുന്ന നദി.
  • കോലത്ത്നാടിനും തുളുനാടിനും ഇടയിൽ പരമ്പരാഗത അതിരായി കണക്കാക്കിയിരുന്ന പുഴ
  • മൗര്യ സാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്തമൗര്യന്റെ പേരിൽ ഈ നദി അറിയപ്പെടുന്നു.
  • പെരുമ്പുഴ, പയസ്വിനി എന്നീ പേരുകളിലും ഈ നദി അറിയപ്പെടുന്നു.
  • കാസർഗോഡ് പട്ടണത്തെ 'U' ആകൃതിയിൽ ചുറ്റിയൊഴുകുന്ന നദിയാണ് ചന്ദ്രഗിരിപ്പുഴ.
  • കാസർഗോഡിലെ  ചരിത്രസ്മാരകമായ, പതിനേഴാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ചന്ദ്രഗിരിക്കോട്ട പടിഞ്ഞാറ് അറബിക്കടലിനും വടക്ക് ചന്ദ്രഗിരിപ്പുഴയ്ക്കും അഭിമുഖമായി സ്ഥിതിചെയ്യുന്നു

Related Questions:

പാത്രക്കടവ് വെള്ളച്ചാട്ടം ഏതു നദിയുടെ ഭാഗമാണ് ?

ശരിയായ പ്രസ്താവന ഏതാണ് ?

i) കേരള സർക്കാരിന്റെ കണക്കനുസരിച്ച് 15 കിലോമീറ്ററിൽ കൂടുതൽ നീളമുള്ള ജലപ്രവാഹങ്ങൾ നദിയായി കണക്കാക്കും 

ii) കേരളത്തിലെ നദികളിൽ 40 എണ്ണം മൈനർ നദികളായാണ് പരിഗണിക്കപ്പെടുന്നത് 

iii) കേരളത്തിൽ ഏറ്റവും കൂടുതൽ ജലസമൃദ്ധമായ നദി ഭാരതപ്പുഴയാണ് 

Which port was destroyed by the floods in the Periyar River?
The total number of rivers in Kerala is ?
The shortest river in Kerala is?