Challenger App

No.1 PSC Learning App

1M+ Downloads

f ബ്ലോക്ക് മൂലകങ്ങളെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?

  1. f ബ്ലോക്ക് മൂലകങ്ങളിൽ ഇലക്ട്രോൺ പൂരണം നടക്കുന്നത് ബാഹ്യതമ ഷെല്ലിന് തൊട്ടുള്ള ഷെല്ലിലാണ്.
  2. ലാൻഥനോയിഡുകൾ f ബ്ലോക്കിലെ രണ്ടാമത്തെ നിരയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
  3. ആക്റ്റിനോയിഡുകൾ ഭൂരിഭാഗവും റേഡിയോ ആക്ടീവ് മൂലകങ്ങളാണ്, അവയിൽ പലതും കൃത്രിമ മൂലകങ്ങളാണ്.
  4. f ബ്ലോക്ക് മൂലകങ്ങൾ 5, 6 പീരിയഡുകളിലായി ക്രമീകരിച്ചിരിക്കുന്നു.

    Aമൂന്നും നാലും

    Bമൂന്ന് മാത്രം

    Cരണ്ടും നാലും

    Dഒന്നും മൂന്നും

    Answer:

    D. ഒന്നും മൂന്നും

    Read Explanation:

    • f ബ്ലോക്ക് മൂലകങ്ങളിൽ ഇലക്ട്രോൺ പൂരണം നടക്കുന്നത് ബാഹ്യതമ ഷെല്ലിന് തൊട്ടുള്ള ഷെല്ലിലാണ് (n-2)f.

    • ആദ്യത്തെ നിര ലാൻഥനോയിഡുകളും രണ്ടാമത്തെ നിര ആക്റ്റിനോയിഡുകളുമാണ്.

    • ഇവ 6, 7 പീരിയഡുകളിലാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

    • d ബ്ലോക്ക് മൂലകങ്ങളെപ്പോലെ ഇവയും വ്യത്യസ്ത ഓക്സീകരണാവസ്ഥകൾ പ്രകടിപ്പിക്കുന്നു.

    • ആക്റ്റിനോയിഡുകൾ പ്രധാനമായും റേഡിയോ ആക്ടീവ് സ്വഭാവം കാണിക്കുന്നു.


    Related Questions:

    Which of the following groups of three elements each constitutes Dobereiner's triads?
    S ബ്ലോക്ക് മൂലകങ്ങളിൽ ഉൾപ്പെടുന്ന മൂലക ഗ്രൂപ്പു കൾ ഏവ ?
    Which is not an alkali metal
    പ്രകൃതിയിൽ ഏറ്റവും ദുർലഭമായി കാണുന്ന ഹാലൊജൻ ഏത് ?
    ഒരു ഉത്കൃഷ്ട വാതക മൂലകത്തിന്റെ സംയോജകത _____ ആണ്.