വൈകാരിക ബുദ്ധി (Emotional Intelligence)
വൈകാരിക അവസ്ഥകളെ ബുദ്ധിപരമായി നിയന്ത്രിക്കാനുള്ള കഴിവാണ് വൈകാരിക ബുദ്ധി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
അതായത് ഒരു വ്യക്തിക്ക് തൻറെയും മറ്റുള്ളവരുടേയും വൈകാരിക അവസ്ഥകളെ തിരിച്ചറിയാനും വ്യക്തിബന്ധങ്ങൾ മെച്ചപ്പെടുത്താനുമുള്ള പ്രചോദനമായി തിരിച്ചറിവിനെ ഉപയോഗപ്പെടുത്താനുള്ള സാമൂഹ്യമായ ബുദ്ധിശക്തിയെ വൈകാരിക ബുദ്ധി എന്നു പറയുന്നു.
വൈകാരിക ബുദ്ധി എന്ന ആശയം അവതരിപ്പിച്ചത് പീറ്റര്‍ സലോവയാണ് .
1995 ഡാനിയേൽ ഗോൾമാൻ്റെ Emotional Intelligence എന്ന പുസ്തകത്തിലൂടെ വൈകാരിക ബുദ്ധിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചു. അങ്ങനെ ജീവിത വിജയത്തെ നിർണയിക്കുന്ന നിർണായക ഘടകമായി ബുദ്ധിയെ സ്വീകരിക്കുകയും ചെയ്തു.
വൈകാരിക ബുദ്ധിയുടെ പ്രധാന അഞ്ച് ഘടകങ്ങൾ:
സ്വയം അവബോധം (Self-awareness): സ്വന്തം വികാരങ്ങളെ തിരിച്ചറിയാനുള്ള കഴിവ്.
സ്വയം നിയന്ത്രണം (Self-regulation): വികാരങ്ങളെ നിയന്ത്രിക്കാനും കൃത്യമായി പ്രകടിപ്പിക്കാനുമുള്ള കഴിവ്.
അഭിവേഗം/പ്രചോദനം (Motivation): ലക്ഷ്യങ്ങൾ നേടുന്നതിനായി സ്വയം ഉത്തേജിപ്പിക്കാനും മറ്റുള്ളവരെ പ്രചോദിപ്പിക്കാനുമുള്ള കഴിവ്.
സഹാനുഭൂതി (Empathy): മറ്റുള്ളവരുടെ വികാരങ്ങൾ അവരുടെ ഭാഗത്തുനിന്ന് ചിന്തിച്ചു മനസ്സിലാക്കാനുള്ള കഴിവ്.
സാമൂഹിക നൈപുണ്യം (Social skills): സാമൂഹിക ബന്ധങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള കഴിവ്.