App Logo

No.1 PSC Learning App

1M+ Downloads

ജുഡീഷ്യൽ റിവ്യൂവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ? 

i) പാർലമെന്റ് നിർമ്മിക്കുന്ന നിയമങ്ങൾ ഭരണഘടനാനുസൃതമാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്തിനുള്ള കോടതിയുടെ അധികാരമാണ്  ജുഡീഷ്യൽ റിവ്യൂ

ii) ജുഡീഷ്യൽ റിവ്യൂ  ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് - അമേരിക്കയിൽ നിന്നാണ് 

iii)  ജുഡീഷ്യൽ റിവ്യൂവിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ് - അനുച്ഛേദം 13  

Ai ശരി

Bi , ii ശരി

Ciii ശരി

Dഎല്ലാം ശരി

Answer:

D. എല്ലാം ശരി

Read Explanation:

  • ജുഡീഷ്യൽ അവലോകനം(റിവ്യൂ) എന്നത് നിയമങ്ങളുടെയും എക്സിക്യൂട്ടീവ് നടപടികളുടെയും സർക്കാർ തീരുമാനങ്ങളുടെയും ഭരണഘടനാപരവും നിയമസാധുതയും അവലോകനം ചെയ്യാനുള്ള ജുഡീഷ്യറിയുടെ അധികാരത്തെ സൂചിപ്പിക്കുന്നു. 
  • ജുഡീഷ്യൽ റിവ്യൂ, നിയമവാഴ്ചയുടെ തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നു.
  • ജുഡീഷ്യൽ റിവ്യൂവിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ് - അനുച്ഛേദം 13
  • ഭരണഘടനയുടെ 13-ാം അനുച്ഛേദം മൗലികാവകാശങ്ങളുമായി പൊരുത്തപ്പെടാത്തതോ ലംഘിക്കുന്നതോ ആയ ഏതൊരു നിയമവും അസാധുവാകുമെന്ന് പ്രഖ്യാപിക്കുന്നു.
  • അതിനാൽ തന്നെ ഭരണഘടനയുടെ സംരക്ഷകൻ എന്ന നിലയിൽ ഇന്ത്യൻ സുപ്രീം കോടതിക്ക് നിയമങ്ങളുടെ ഭരണഘടനാ സാധുത പരിശോധിക്കാൻ അധികാരമുണ്ട്.
  • ജുഡീഷ്യൽ റിവ്യൂ  ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത്  അമേരിക്കൻ ഭരണഘടനയിൽ നിന്നാണ്

Related Questions:

ഇന്ത്യയുടെ അമ്പതാമത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി അടുത്തിടെ നിയമിതനായ ജഡ്ജി ആര്?
മുതാലാഖ് നിയമം സുപ്രീം കോടതി ഭരണഘടനാ വിരുദ്ധമാണ് എന്ന് പ്രസ്താവിച്ചത് ഏതു കേസുമായി ബന്ധപെട്ടിട്ടാണ് ?
തന്നിരിക്കുന്ന സുപ്രീം കോടതി ജഡ്ജിമാരിൽ 2019ലെ അയോദ്ധ്യ വിധി പ്രഖ്യാപിച്ച അഞ്ചാംഗ ബെഞ്ചിലെ അംഗമല്ലാത്ത ആളെ കണ്ടെത്തുക :

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

  1. ഹൈക്കോടതിയുടെ റിട്ട് അധികാരം ആണ്സുപ്രീംകോടതിയുടെ റിട്ട്അധികാരത്തെക്കാൾ വലുത്.
  2. ഹൈക്കോടതിയ്ക്ക് ഒരു പൗരൻറെ മൗലിക അവകാശത്തെയും നിയമപരമായ അവകാശങ്ങളെയും റിട്ട് ഉപയോഗിച്ച് സംരക്ഷിക്കാൻ കഴിയും. 
    Which of the following constitutional provisions cannot be amended by the Parliament by passing a law by simple majority ?