App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടനയുടെ 61 -ാം ഭേദഗതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ? 

i) വോട്ടിങ് പ്രായം 21 ൽ നിന്നും 18 ആക്കി കുറച്ചു 

ii) അറുപത്തിയൊന്നാം ഭേദഗതി നടന്ന വർഷം - 1990 

iii) വോട്ടിങ് പ്രായം 18 ആക്കി കുറച്ച പ്രധാനമന്ത്രി - രാജീവ് ഗാന്ധി 

Ai ശരി

Bii , iii ശരി

Ci , iii ശരി

Dഎല്ലാം ശരി

Answer:

C. i , iii ശരി

Read Explanation:

61 -ാം ഭേദഗതി

  • ഇന്ത്യൻ ഭരണഘടനയുടെ 61 -ാം ഭേദഗതി ലോക്‌സഭയിലേക്കും സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കും തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് പ്രായം 21 വയസ്സിൽ നിന്ന് 18 വയസ്സായി കുറച്ചു.
  • ലോക്‌സഭയിലേക്കും അസംബ്ലികളിലേക്കും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഭരണഘടനയുടെ ആർട്ടിക്കിൾ 326 ഭേദഗതി ചെയ്തുകൊണ്ടാണ് ഇത് നടപ്പാക്കിയത്
  • 1988 ഡിസംബർ 15നാണ് ലോക്സഭയിൽ 61 -ാം ഭേദഗതി ബിൽ പാസായത്
  • 1988 ഡിസംബർ 20-ന് രാജ്യസഭ പാസാക്കി.
  • 1989 മാർച്ച് 28-ന് നിലവിൽ വന്നു.
  • 61 -ാം ഭേദഗതി നടപ്പിലാക്കുമ്പോൾ പ്രധാനമന്ത്രി - രാജീവ് ഗാന്ധി 

Related Questions:

വോട്ടിംഗ് പ്രായം 21-ല്‍ നിന്ന് 18 ആയി കുറച്ചത് ഏത് ഭേദഗതി അനുസരിച്ചാണ് ?
The Fundamental Duties of citizens were added to the Constitution by
ആർട്ടിക്കിൾ 352 അനുസരിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള കരണങ്ങളിലൊന്നായിരുന്ന 'ആഭ്യന്തരകലഹം' എന്നത് മാറ്റി 'സായുധവിപ്ലവം' എന്ന വാക്ക് കൂട്ടിച്ചേർത്ത ഭേദഗതി ഏത് ?
മുന്നാക്ക വിഭാഗക്കാരിൽ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന വർക്ക് വിദ്യാഭ്യാസത്തിനും ജോലികളിലും 10% സംവരണം ഏർപ്പെടുത്തിയ ഭരണഘടന ഭേദഗതി ഏത്?
Which of the following parts of Indian constitution has only one article?