Question:

തെറ്റായ പ്രസ്താവന ഏത് ?

1.കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ലത്തീൻ ഭാഷയിൽ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ഹോർത്തൂസ്‌ മലബാറിക്കൂസ്‌‌ .

2.. കൊച്ചിയിലെ ഡച്ച് അഡ്മിറൽ ആയിരുന്ന ഹെൻട്രിക് ആഡ്രിയൻ വാൻ റീഡ് ആണ് ഹോർത്തൂസ് തയ്യാറാക്കിയത്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും ശരിയാണ്

Answer:

D. രണ്ടു പ്രസ്താവനകളും ശരിയാണ്

Explanation:

കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ലത്തീൻ ഭാഷയിൽ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ഹോർത്തൂസ്‌ മലബാറിക്കൂസ്‌‌ ('മലബാറിന്റെ ഉദ്യാനം' എന്നർഥം). കൊച്ചിയിലെ ഡച്ച് അഡ്മിറൽ ആയിരുന്ന ഹെൻട്രിക് ആഡ്രിയൻ വാൻ റീഡ് ആണ് ഹോർത്തൂസ് തയ്യാറാക്കിയത്. 1678 മുതൽ 1703 വരെ നെതർലാൻഡിലെ ആംസ്റ്റർഡാമിൽ നിന്നും 12 വാല്യങ്ങളിലായി പുറത്തിറക്കിയ സസ്യശാസ്ത്രഗ്രന്ഥമാണിത്. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് രചിക്കപ്പെട്ട ആദ്യത്തെ സമഗ്രഗ്രന്ഥം ഇതാണ്‌. മലയാള ലിപികൾ ആദ്യമായി ചിത്രമായി അച്ചടിക്കപ്പെട്ടത് ഈ ഗ്രന്ഥത്തിലാണ്


Related Questions:

താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളുടെ കാലഗണന ക്രമം ഏതാണ് ?

i) കുറിച്യ ലഹള

ii) ആറ്റിങ്ങൽ ലഹള

iii)ശ്രീരംഗപട്ടണം ഉടമ്പടി

iv) വേലുത്തമ്പി ദളവയുടെ രക്തസാക്ഷിത്വം

താഴെ കൊടുത്തവരിൽ കൊച്ചി രാജ്യ പ്രജാ മണ്ഡലവുമായി ബന്ധമില്ലാത്ത വ്യക്തി ?

ബ്രിട്ടീഷുകാർ അഞ്ചുതെങ്ങ് കോട്ട പണികഴിപ്പിച്ചത് ഏത് വർഷമായിരുന്നു ?

സ്വാതി തിരുനാളിൻ്റെ ആസ്ഥാന കവിയായിരുന്നത് ആര് ?

താഴെ പറയുന്നവയിൽ ഏതാണ് പണ്ഡിറ്റ് കറുപ്പനെ സംബന്ധിച്ച ശരിയായ പ്രസ്താവന ?

i) കൊച്ചിൻ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്നു. 

ii) വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തു. 

iii) 'പുലയർ' എന്ന കവിത എഴുതി.