Question:

തെറ്റായ പ്രസ്താവന ഏത് ?

1.കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ലത്തീൻ ഭാഷയിൽ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ഹോർത്തൂസ്‌ മലബാറിക്കൂസ്‌‌ .

2.. കൊച്ചിയിലെ ഡച്ച് അഡ്മിറൽ ആയിരുന്ന ഹെൻട്രിക് ആഡ്രിയൻ വാൻ റീഡ് ആണ് ഹോർത്തൂസ് തയ്യാറാക്കിയത്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും ശരിയാണ്

Answer:

D. രണ്ടു പ്രസ്താവനകളും ശരിയാണ്

Explanation:

കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ലത്തീൻ ഭാഷയിൽ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ഹോർത്തൂസ്‌ മലബാറിക്കൂസ്‌‌ ('മലബാറിന്റെ ഉദ്യാനം' എന്നർഥം). കൊച്ചിയിലെ ഡച്ച് അഡ്മിറൽ ആയിരുന്ന ഹെൻട്രിക് ആഡ്രിയൻ വാൻ റീഡ് ആണ് ഹോർത്തൂസ് തയ്യാറാക്കിയത്. 1678 മുതൽ 1703 വരെ നെതർലാൻഡിലെ ആംസ്റ്റർഡാമിൽ നിന്നും 12 വാല്യങ്ങളിലായി പുറത്തിറക്കിയ സസ്യശാസ്ത്രഗ്രന്ഥമാണിത്. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് രചിക്കപ്പെട്ട ആദ്യത്തെ സമഗ്രഗ്രന്ഥം ഇതാണ്‌. മലയാള ലിപികൾ ആദ്യമായി ചിത്രമായി അച്ചടിക്കപ്പെട്ടത് ഈ ഗ്രന്ഥത്തിലാണ്


Related Questions:

തിരുവിതാംകൂറിൽ വാക്‌സിനേഷനും അലോപ്പതി ചികിത്സാരീതിയും നടപ്പിലാക്കിയ സമയത്തെ ദിവാൻ?

Which movement does the song 'Balikudeerangale....' memorize?

' നമഃശിവായ ' എന്ന വന്ദന വാക്യത്തോടെ ആരംഭിക്കുന്ന ശാസനം ഏത് ?

ആയുർവേദ ചികിത്സാ ക്രമങ്ങൾ വിവരിക്കുന്ന ഒരു മണിപ്രവാള ഗ്രന്ഥത്തെപ്പറ്റി ലീലാതിലകത്തിൽ പരാമർശമുണ്ട്. ആ ഗ്രന്ഥത്തിൻറെ പേര്?

ഉത്സവപ്രബന്ധം ഏത് തിരുവിതാംകൂർ ഭരണാധികാരിയുടെ കൃതിയാണ്?