Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

കേരള സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായത് ഏത് /ഏവ?

  1. (i) കാഴ്ച്ച വെല്ലുവിളി നേരിടുന്ന എല്ലാ വിഭാഗം നിരക്ഷരർക്കും ബ്രെയിൽ ലഭ്യമാക്കുന്നതിനായി സംസ്ഥാന സാക്ഷരതാ മിഷൻ തദ്ദേശ സാക്ഷരത സ്വയംഭരണസ്ഥാപനങ്ങളുമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയാണ് 'ദീപി'.
  2. (ii) കുറ്റകൃത്യങ്ങൾക്ക് ഇരയായവരുടെ ആശ്രിതർക്കായി കേരള സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കിയ സ്വയം തൊഴിൽ പുനരധിവാസ പദ്ധതിയാണ് 'നവജീവൻ'.
  3. (iii) സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന 'പരിരക്ഷ' പദ്ധതിയുടെ ലക്ഷ്യം, 50 വയസ്സിന് മുകളിൽ പ്രായമുളള അശരണരായ വിധവകൾക്ക് സംരക്ഷണവും മെച്ചപ്പെട്ട ജീവിത സാഹചര്യവും ഉറപ്പാക്കുക എന്നതാണ്.

    Aii, iii ശരി

    Bഎല്ലാം ശരി

    Ci മാത്രം ശരി

    Di തെറ്റ്, iii ശരി

    Answer:

    C. i മാത്രം ശരി

    Read Explanation:

    പ്രസ്താവന (i) [ശരി]: കാഴ്ച്ച പരിമിതിയുള്ളവർക്ക് (Visual challenges) ബ്രെയിൽ ലിപിയിലൂടെ സാക്ഷരത ഉറപ്പുവരുത്തുന്നതിനായി കേരള സംസ്ഥാന സാക്ഷരതാ മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയാണ് 'ദീപ്തി' (Deepthi Braille Literacy Project). പ്രസ്താവന (ii) [തെറ്റ്]: കുറ്റകൃത്യങ്ങൾക്ക് ഇരയായവരുടെ ആശ്രിതർക്കും ഗുരുതരമായി പരിക്കേറ്റവർക്കും സ്വയം തൊഴിൽ കണ്ടെത്തുന്നതിനായി കേരള സാമൂഹ്യനീതി വകുപ്പ് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണ് 'ജീവനം' (Jeevanam). (ചോദ്യത്തിൽ നൽകിയിരിക്കുന്ന 'നവജീവൻ' പദ്ധതി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി 50-65 പ്രായപരിധിയിലുള്ള മുതിർന്ന പൗരന്മാർക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ ധനസഹായം നൽകുന്ന പദ്ധതിയാണ്). പ്രസ്താവന (iii) [തെറ്റ്]: അടിയന്തര സാഹചര്യങ്ങളിലോ പ്രതിസന്ധികളിലോ അകപ്പെടുന്ന ഭിന്നശേഷിക്കാർക്ക് (Differently Abled Persons) അടിയന്തര ചികിത്സ, ശസ്ത്രക്രിയ, മരുന്ന്, ഭക്ഷണം എന്നിവ ഉറപ്പാക്കാൻ സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് 'പരിരക്ഷ' (Pariraksha). ഇത് 50 വയസ്സിന് മുകളിലുള്ള അശരണരായ വിധവകൾക്ക് വേണ്ടിയുള്ള പദ്ധതില്ല.


    Related Questions:

    താഴെ പറയുന്നവയിൽ അവയവദാനവുമായി ബന്ധപ്പെട്ട പദ്ധതിയേത് ?
    What is the name of rain water harvest programme organised by Kerala government ?
    കേരളത്തിൽ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിൽ വിധവകൾക്ക് 10 കോഴികൾ വീതം വിതരണം ചെയ്യുവാൻ ലക്ഷ്യമിടുന്നത് ആരുടെ സഹായത്തോടെയാണ് ?

    Findout the correct options from the following :

    1. The special courts created under SC/ST (preventive Atrocities)Act 1989 have the status of highcourt
    2. A childless senior citizen has no right under the maintenance and welfare of parents and senior citizens Act 2007
    3. No party has the right to legalrepresentation before the maintenance Tribunal
    4. The administrative Tribunal was established according to the 42nd Amendment of the constitution
      മുതിർന്ന പൗരൻമാർക്ക് നല്ല ആരോഗ്യം ,പങ്കാളിത്തം ,ജീവിത നിലവാരം ഉറപ്പാക്കൽ എന്നിവക്കായി എല്ലാ പഞ്ചായത്തുകളെയും വയോജന സൗഹൃദമാക്കി മാറ്റുന്നതിനുള്ള സംസ്ഥാന വയോജന നയം 2013 (കേരളം )മായി ബന്ധപ്പെട്ട പുതിയ സംരംഭം