Challenger App

No.1 PSC Learning App

1M+ Downloads

ഗ്രേസിങ് ഭക്ഷ്യശൃംഖലയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. ഹരിതസസ്യങ്ങളിൽ നിന്ന് ആരംഭിക്കുന്ന ഭക്ഷ്യശൃംഖല
  2. സൗരോർജത്തെ നേരിട്ടല്ലാതെ ആശ്രയിക്കുന്ന ഭക്ഷ്യശൃംഖല

    Aഒന്നും രണ്ടും

    Bഒന്ന് മാത്രം

    Cഇവയൊന്നുമല്ല

    Dരണ്ട് മാത്രം

    Answer:

    B. ഒന്ന് മാത്രം

    Read Explanation:

    ഭക്ഷ്യശൃംഖല

    • ഉൽപാദകരിൽ നിന്നും ഊർജം ഉപഭോക്താക്കളിലേയ്ക്ക് (ഭക്ഷിക്കുകയും ഭക്ഷിക്കപ്പെടുകയും ചെയ്യുന്നത് വഴി) വിവിധതലങ്ങളിലൂടെ മാറ്റപ്പെടുന്ന ശൃംഖല-ഭക്ഷ്യശൃംഖല (Food Chain)
    • ഭക്ഷ്യശൃംഖലയിലെ ആദ്യകണ്ണികൾ- ഉൽപാദകർ (Producers) (ഹരിതസസ്യങ്ങൾ)

    ഭക്ഷ്യശൃംഖല രണ്ടുതരത്തിൽ കാണപ്പെടുന്നു;

    • 1)ഗ്രേസിങ് ഭക്ഷ്യശൃംഖല (Grazing Food Chain)
    • 2) ഡെട്രിറ്റസ് ഭക്ഷ്യശൃംഖല (Detritus Food Chain)
    • ഹരിതസസ്യങ്ങളിൽ നിന്ന് ആരംഭിക്കുന്ന ഭക്ഷ്യശൃംഖല - ഗ്രേസിങ് ഭക്ഷ്യശൃംഖല
    • സൗരോർജത്തെ നേരിട്ട് ആശ്രയിക്കുന്ന ഭക്ഷ്യ ശൃംഖല- ഗ്രേസിങ് ഭക്ഷ്യശൃംഖല
    • ഉദാ: പുല്ല്------>പുൽച്ചാടി----തവള----->പാമ്പ്-----> പരുന്ത്----->ബാക്ടീരിയം
    • മൃത കാർബണിക വസ്‌തുക്കളിൽ നിന്ന് ആരംഭി ക്കുന്ന ഭക്ഷ്യശൃംഖല - ഡെട്രിറ്റസ് ഭക്ഷ്യശൃംഖല
    • സൗരോർജത്തെ നേരിട്ടല്ലാതെ ആശ്രയിക്കുന്ന ഭക്ഷ്യശൃംഖല - ഡെട്രിറ്റസ് ഭക്ഷ്യശൃംഖല
    • ഒരു ജീവസമൂഹത്തിലെ ജീവികളുടെ പരസ്പര ബന്ധിതമായ ഭക്ഷ്യശൃംഖലകളെല്ലാം കൂടി ഒന്നിച്ചുചേർന്നുണ്ടാകുന്നത്- ഭക്ഷ്യശൃംഖലാജാലം (Food web)
    • ഭക്ഷ്യശൃംഖലയിലെ ഓരോ കണ്ണിയും അറിയപ്പെടുന്നത് - പോഷണതലം അഥവാ ട്രോഫിക് തലം

    Related Questions:

    താഴെപ്പറയുന്നവയിൽ ഏതു വിഭാഗമാണ് ഭക്ഷണത്തിനായി ചെടികളെ നേരിട്ട് ആശ്രയിക്കുന്നത് ?
    ഭക്ഷ്യശൃംഖലയിലെ ഒരു ജീവിയുടെ സ്ഥാനത്തെക്കുറിക്കുന്ന പദമാണ് പോഷണതലം.ഇതിൽ സാധാരണയായി മൂന്നാം പോഷണതലത്തിൽ ഉൾപെടുന്നത്?
    ഉത്പാദകർ നിർമ്മിക്കുന്ന ആഹാരം പ്രാഥമിക ഉപഭോക്താക്കളായ സസ്യഭോജികൾ ഭക്ഷിക്കുമ്പോൾ രാസോർജ്ജം പ്രാഥമിക ഉപഭോക്താക്കളിലേയ്ക്ക് എത്തുന്നത്?
    ഒരു ഭക്ഷ്യശൃംഖലയിലെ സസ്യാഹാരികൾ താഴെ പറയുന്നവയിൽ ഏതിൽ ഉൾപ്പെടുന്നു ?
    മാംസാഹാരികളെ ഇരയാകുന്ന ഇരപിടിയന്മാർ ഏത് പോഷണ തലത്തിൽ വരുന്നവയാണ് ?