App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ബോക്സൈറ്റ് ഉത്പാദനത്തിൽ മുന്നിലുള്ള സംസ്ഥാനങ്ങൾ ?

Aഹരിയാന, പഞ്ചാബ്, ഹിമാചൽപ്രദേശ്

Bമധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്‌, ഒഡീഷ

Cആസാം, മിസോറാം, മണിപ്പൂർ

Dകേരളം, തമിഴ്‌നാട്, തെലങ്കാന

Answer:

B. മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്‌, ഒഡീഷ

Read Explanation:

ബോക്സൈറ്റ്

  • അലൂമിനിയത്തിന്റെ പ്രധാന അയിരാണ് ബോക്സൈറ്റ്
  • ഏറ്റവും കൂടുതൽ ബോക്സൈറ്റ് നിക്ഷേപമുള്ള ഇന്ത്യൻ പ്രദേശം - കാലഹന്ദി - കോരാപുത്ത് (ഒഡീഷ )
  • ഏറ്റവും വലിയ ബോക്സൈറ്റ് ഉൽപ്പാദക സംസ്ഥാനം - ഒഡീഷ
  • ഇന്ത്യയിൽ ബോക്സൈറ്റ് ഉത്പാദനത്തിൽ മുന്നിലുള്ള സംസ്ഥാനങ്ങൾ - മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്‌, ഒഡീഷ ,ഗുജറാത്ത് ,മഹാരാഷ്ട്ര
  • ബോക്സൈറ്റിന്റെ ഉപയോഗങ്ങൾ - വിമാനം ,വൈദ്യുത ഉപകരണങ്ങൾ ,ഗാർഹിക ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാണം



Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സംരംഭം ?
ഏത് തരം കൽക്കരിയാണ് തമിഴ്നാട്ടിലെ നെവേലിയിൽ കാണപ്പെടുന്നത് ?
കരിമ്പ് കൃഷിക്ക് അനിയോജ്യമായ മണ്ണിനമേത് ?

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത്?

1.പശ്ചിമബംഗാള്‍, ആസാം, ഒഡീഷ എന്നിവിടങ്ങളില്‍ മുഖ്യമായും കൃഷി ചെയ്യുന്ന നാരുവിള ചണമാണ്.

2.ചൂടും ഈര്‍പ്പവുമുള്ള അന്തരീക്ഷം,,150 സെ.മീ.കൂടുതലായുള്ള മഴ വീഴ്ച,നീര്‍വാര്‍ച്ചയുള്ള എക്കല്‍മണ്ണ് ഇത്രയുമാണ് ചണം കൃഷി ചെയ്യാൻ അനുയോജ്യമായ ഭൂമിശാസ്ത്ര ഘടകങ്ങൾ.

കരിമ്പിൻ്റെയും പഞ്ചസാരയുടെയും ഉല്പാദനത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനം ഏത്?