Challenger App

No.1 PSC Learning App

1M+ Downloads
ബാങ്കിങ് മേഖലയിൽ പഴക്കം ചെന്നതും ധാരാളം ശാഖകളുള്ളതുമായ സംവിധാനം ഏത് ?

Aവാണിജ്യ ബാങ്കുകൾ

Bസഹകരണ ബാങ്കുകൾ

Cവികസന ബാങ്കുകൾ

Dസവിശേഷ ബാങ്കുകൾ

Answer:

A. വാണിജ്യ ബാങ്കുകൾ

Read Explanation:

പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കി ബാങ്കുകളെ 4 വിഭാഗമായി തരംതിരിച്ചിരിക്കുന്നു 

  1. വാണിജ്യ ബാങ്കുകള്‍
  2. സഹകരണ ബാങ്കുകള്‍
  3. വികസന ബാങ്കുകള്‍
  4. സവിശേഷ ബാങ്കുകള്‍.

വാണിജ്യ ബാങ്കുകള്‍

  • ബാങ്കിങ്‌ മേഖലയിലെ പഴക്കം ചെന്നതും ധാരാളം ശാഖകള്‍ ഉളുളതുമായ സംവിധാനം
  • രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ പ്രധാനപങ്കുവഹിക്കുന്നു
  • ജനങ്ങളില്‍നിന്ന്‌ നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും വാണിജ്യം, വ്യവസായം, കൃഷി തുടങ്ങിയവയ്ക്ക്‌ വ്യവസ്ഥകള്‍ക്ക്‌ വിധേയമായി വായ്പ നല്‍കുകയും ചെയ്യുന്നു
  • പൊതുമേഖല വാണിജ്യബാങ്കുകള്‍, സ്വകാര്യ വാണിജ്യബാങ്കുകള്‍ എന്നിങ്ങനെ വാണിജ്യ ബാങ്കുകളെ രണ്ടായി തിരിക്കാം.

Related Questions:

ബാങ്ക് ഓഫ് ബറോഡയുടെ പുതിയ ബ്രാൻഡ് അംബാസഡറായി നിയമിതനായ കായികതാരം ആര് ?

ഷെഡ്യൂൾഡ് ബാങ്കുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:

i. 1934ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിന്റെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള ബാങ്കുകളെയാണ് ഇന്ത്യയിലെ ഷെഡ്യൂൾഡ് ബാങ്കുകൾ സൂചിപ്പിക്കുന്നത്.

ii. തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക്, ഫിനോ പേയ്മെന്റ്സ് ബാങ്ക് എന്നീ പേയ്മെന്റ്സ് ബാങ്കുകൾക്കും ഷെഡ്യൂൾഡ് പദവിയുണ്ട്.

iii. 2021ൽ PayTM പേയ്മെന്റ് ബാങ്കിന്‌ RBI ‘ഷെഡ്യൂൾഡ്’ പദവി നൽകി.

iv. സെൻട്രൽ ബാങ്കിന് ആനുകാലിക റിട്ടേണുകൾ സമർപ്പിക്കേണ്ടതുണ്ട്.

ഇന്ത്യയിലെ ആദ്യ 2EMV chip debit cum credit card അവതരിപ്പിച്ച ബാങ്ക് ഏത് ?
Which of the following is a primary method of indirect financing used by SIDBI?
HDFC ബാങ്കിൻറെ ആസ്ഥാനം ?