Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയിൽ നിലവിലിരുന്ന ഏത് സംവിധാനത്തിന് പകരമാണ് 'നീതി ആയോഗ്' നിലവിൽ വന്നത്?

Aലോക്‌പാൽ

Bപ്ലാനിംഗ് കമ്മീഷൻ

Cഇലക്ഷൻ കമ്മീഷൻ

Dഓംബുഡ്‌സ്‌മാൻ

Answer:

B. പ്ലാനിംഗ് കമ്മീഷൻ

Read Explanation:

നീതി ആയോഗ് (NITI AAYOG)

  • ആസൂത്രണത്തിന് വേണ്ടി പ്ലാനിംഗ് കമ്മീഷനു പകരം ഇന്ത്യയിൽ നിലവിൽ വന്ന ഭരണ സംവിധാനം
  • NITI Aayog എന്നതിന്റെ പൂർണരൂപം : National Institution for Transforming India Aayog
  • ദേശീയ, അന്തർദേശീയപ്രാധാന്യമുള്ള സാമ്പത്തിക, നയവിഷയങ്ങളിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് സാങ്കേതിക ഉപദേശം നൽകുകയാണ് നീതി ആയോഗിന്റെ ചുമതല.
  • നീതി ആയോഗ് ഔദ്യോഗികമായി നിലവിൽ വന്നത് - 2015 ജനുവരി 1
  • നീതി ആയോഗിന്റെ ആദ്യ സമ്മേളനം നടന്നത് - 2015 ഫെബ്രുവരി 8
  • ആദ്യ സമ്മേളനം അറിയപ്പെട്ടത് - ടീം ഇന്ത്യ
  • നീതി ആയോഗിന്റെ അധ്യക്ഷൻ - പ്രധാനമന്ത്രി
  • നീതി ആയോഗിന്റെ പ്രഥമ അധ്യക്ഷൻ - നരേന്ദ്ര മോദി
  • പ്രഥമ ഉപാധ്യക്ഷൻ - അരവിന്ദ് പനഗരിയ

NITI ആയോഗും പ്ലാനിംഗ് കമ്മീഷനും

 

പ്ലാനിങ് കമ്മീഷൻ

നീതി ആയോഗ്

അംഗങ്ങൾ

മുഴുവൻ സമയ അംഗങ്ങൾ: 8 മുഴുവൻ സമയ അംഗങ്ങൾ.

പാർട്ട് ടൈം അംഗങ്ങൾ :ചിലപ്പോൾ മാത്രം കേന്ദ്രമന്ത്രിമാരെ പാർട്ട് ടൈം അംഗങ്ങളായി നിയമിക്കുന്നു

മുഴുവൻ സമയ അംഗങ്ങൾ : മുഴുവൻ സമയ അംഗങ്ങളുടെ എണ്ണം പ്ലാനിങ് കമ്മീഷനേക്കാൾ കുറവ്

പാർട്ട് ടൈം അംഗങ്ങൾ: ആവശ്യാനുസരണം നിയമിക്കപ്പെടുന്നു

സാമ്പത്തികമായ അധികാരം

മന്ത്രാലയങ്ങൾക്കും സംസ്ഥാന സർക്കാരുകൾക്കും ഫണ്ട് അനുവദിക്കാനുള്ള അധികാരം ഉണ്ട്

ഒരു തിങ്ക് ടാങ്ക് അല്ലെങ്കിൽ ഉപദേശക സമിതി മാത്രമാണ്

സംസ്ഥാനങ്ങളുടെ പങ്ക്

നാഷണൽ ഡെവലപ്മെൻറ് കൗൺസിലിലും, വാർഷിക സമ്മേളനങ്ങളിലും മാത്രം

സംസ്ഥാന സർക്കാരുകൾ പ്രധാന പങ്ക് വഹിക്കുന്നു.

സെക്രട്ടറിമാർ

സെക്രട്ടറിമാരോ മെമ്പർ സെക്രട്ടറിമാരോ സാധാരണ നടപടിക്രമങ്ങളിലൂടെ നിയമിതരാകുന്നു

സെക്രട്ടറിമാരെ CEO  എന്ന് അഭിസംബോധന ചെയ്യപ്പെടുകയും പ്രധാനമന്ത്രിയായാൽ നേരിട്ട് നിയമിതരാകുകയും ചെയ്യുന്നു

പദ്ധതി/ നയ രൂപീകരണം

പദ്ധതികളോ നയങ്ങളോ രൂപീകരിച്ച ശേഷം സംസ്ഥാനങ്ങളുമായി കൂടി ആലോചിക്കുന്നു

പദ്ധതികളോ നയങ്ങളോ രൂപീകരിക്കുന്ന വേളയിൽ സംസ്ഥാനങ്ങളുമായി കൂടി ആലോചിക്കുന്നു

നയം നടപ്പിലാക്കൽ

സംസ്ഥാനങ്ങളുടെ മേൽ നയം നടപ്പിലാക്കാൻ അധികാരമുണ്ട്

ഒരു ഉപദേശക സമിതി മാത്രമായതിനാൽ നയം നടപ്പിലാക്കാൻ അധികാരമില്ല


Related Questions:

നീതി ആയോഗിന്റെ ശൂന്യ ക്യാമ്പയിൻ എന്താണ്?
1. സീറോ പൊല്യൂഷൻ ഇ -മൊബിലിറ്റി ക്യാമ്പയിൻ 
2. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുള്ള ഉപഭോക്തൃ അവബോധ ക്യാമ്പയിൻ 
3. ഇത് ഇലക്ട്രോണിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു.
ശരിയായ ഉത്തരം തിരഞ്ഞെടുക്കുക .

നീതി ആയോഗിനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയല്ലാത്തത് ?

നീതി ആയോഗിന്റെ ചില സംരംഭങ്ങളും [ initiatives ] അവയുടെ ലക്ഷ്യങ്ങളും താഴെ നല്കിയിരിക്കുന്നു . ഓരോ സംരംഭത്തിന്റെയും ലക്ഷ്യത്തെ സൂചിപ്പിക്കുന്ന ഓപ്ഷൻ കണ്ടെത്തുക.

നീതി ആയോഗിന്റെ ആസ്ഥാനം

നീതി ആയോഗിന്റെ ഘടനയെക്കുറിച്ചുള്ള സത്യമായ പ്രസ്താവന ഏതൊക്കെയാണ്?

  1. ഭാരതത്തിന്റെ പ്രധാനമന്ത്രി നീതി ആയോഗിൻ്റെ ചെയർമാനാണ്
  2. പ്ലാനിംഗ് കമ്മീഷനെ പോലെ നീതി ആയോഗിനും സ്ഥിരമായ അഞ്ച് വർഷത്തെ കാലാവധി ഉണ്ട്
  3. നീതി ആയോഗിന്റെ ഭരണസമിതിയിൽ എല്ലാ സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാർ ഉൾപ്പെടുന്നു
  4. നീതി ആയോഗ് ഒരു സ്വയംഭരണ ഭരണഘടനാ സ്ഥാപനമാണ്