Challenger App

No.1 PSC Learning App

1M+ Downloads
വിദ്യാർത്ഥികൾക്ക് വിജ്ഞാനം നേരിട്ട് പകർന്നു കൊടുക്കുന്നതിലൂടെ പ്രധാന ആശയങ്ങൾക്ക് ഊന്നൽ നൽകുന്നതിനും വിശദീകരിക്കുന്നതിനും അഭികാമ്യമായ ബോധന രീതി :

Aപ്രശ്നപരിഹരണരീതി

Bപ്രോജക്ട് രീതി

Cചർച്ചാരീതി

Dപ്രസംഗരീതി

Answer:

D. പ്രസംഗരീതി

Read Explanation:

പ്രസംഗരീതി/പ്രഭാഷണരീതി (Lecture method)

  • ഏറ്റവും പഴക്കമുള്ള ഒരു ബോധനരീതി - പ്രസംഗരീതി/പ്രഭാഷണരീതി
  • വിദ്യാർത്ഥികൾക്ക് വിജ്ഞാനം നേരിട്ട് പകർന്നു കൊടുക്കുന്നതിലൂടെ പ്രധാന ആശയങ്ങൾക്ക് ഊന്നൽ നൽകുന്നതിനും വിശദീകരിക്കുന്നതിനും അഭികാമ്യമായ ബോധന രീതി
  • പ്രധാന ആശയങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി അതുവഴി കുട്ടികളിലെ ജിജ്ഞാസയും, ഉൽസാഹവും വളർത്താൻ സഹായിക്കുന്ന ബോധനരീതി

പ്രസംഗരീതി / പ്രഭാഷണരീതിയുടെ ലക്ഷ്യങ്ങൾ 

  • ഒരു വിഷയത്തെക്കുറിച്ചുള്ള പൊതുവിവരം നൽകുന്നതിന് 
  • അവതരിപ്പിക്കുന്ന പുതിയ ആശയങ്ങൾക്ക് അംഗീകാരവും വ്യക്തതയും വരുത്തുന്നതിന് 
  • അടിസ്ഥാന മനോഭാവത്തിൽ മാറ്റം വരുത്തുന്നതിന് 
  • പ്രത്യേക ശേഷി നേടുന്നതിനാവശ്യമായ നിർദേശങ്ങൾ നൽകുന്നതിന്

പ്രഭാഷണരീതിയുടെ പ്രധാന ഗുണങ്ങൾ 

  • ചെലവു കുറഞ്ഞ രീതിയാണ് 
  • കൂടുതൽ പേരെ ഒരേ സമയം ഉൾക്കൊള്ളുന്നു 
  • മറ്റു പഠനോപകരണങ്ങൾ, ലാബ്, ലൈബ്രറി ഒന്നും തന്നെ ആവശ്യമില്ല.
  • വേഗത്തിൽ അറിവ് വിനിമയം ചെയ്യാനും പാഠ്യവസ്തു വേഗത്തിൽ പഠിപ്പിച്ചു തീർക്കാനും സഹായിക്കും.
  • നല്ല പ്രഭാഷണങ്ങൾ കുട്ടികളുടെ അഭിപ്രേരണ വർധിപ്പിക്കാനും അവരുടെ സർഗാത്മക ചിന്തനത്തെ പ്രചോദിപ്പിക്കാനും സഹായിക്കുന്നു. 

Related Questions:

ഒരു നിർദിഷ്ട സമൂഹത്തിൽ ഓരോ വ്യക്തിക്കും ഉള്ള സ്ഥാനം എന്തെന്ന് സമൂഹങ്ങളുടെ പ്രതികരണങ്ങളിൽ നിന്ന് നിർണയിക്കുന്ന മാർഗമാണ്?
വസ്തുനിഷ്ഠമായ ആശയങ്ങൾക്ക് പ്രാധാന്യം നൽകുന്ന ദർശനം ?
നേരിട്ടുള്ള ബോധനം (Direct instruction) ഫലപ്രദമാകുന്ന സന്ദർഭം ?
A student has the knowledge of the types of tests, assignments and important topics which he has to be thorough with. He also knows how to use his skills to master them. What type of knowledge is this?
മനോവിശ്ലേഷണം എന്ന ആശയത്തിൻറെ ഉപജ്ഞാതാവ് ?