Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ശ്രീകൃഷ്‌ണ ക്ഷേത്രങ്ങളിൽ ഏറ്റവും വലിയ വിഗ്രഹമുള്ള ക്ഷേത്രം

Aഗുരുവായൂർ ക്ഷേത്രം

Bആറന്മുള പാർഥസാരഥി ക്ഷേത്രം

Cഅമ്പലപ്പുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം

Dമലയിൻകീഴ് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം

Answer:

B. ആറന്മുള പാർഥസാരഥി ക്ഷേത്രം

Read Explanation:

  • കേരളത്തിലെ ശ്രീകൃഷ്‌ണ ക്ഷേത്രങ്ങളിൽ ഏറ്റവും വലിയ വിഗ്രഹമുള്ള ക്ഷേത്രം - ആറന്മുള പാർഥസാരഥി ക്ഷേത്രം

  • പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ, പുണ്യനദിയായ പമ്പാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന അതിപ്രശസ്തമായ ക്ഷേത്രമാണ് ആറന്മുള പാർത്ഥസാരഥി ക്ഷേത്രം.

  • ക്ഷേത്രത്തിന് നാല് ഗോപുരങ്ങളുണ്ട്. കിഴക്കേ കവാടത്തിലേക്ക് കടക്കാൻ പതിനെട്ട് പടികളുണ്ട്.

  • വടക്കേ ഗോപുരത്തിലുള്ള അമ്പത്തിനാല് പടികൾ പമ്പാനദിയിലേക്കാണ് ഇറങ്ങിച്ചെല്ലുന്നത്.

  • ഗണപതി, പരമശിവൻ, ശ്രീ ഭഗവതി (ദുർഗ്ഗ), അയ്യപ്പൻ, നാഗങ്ങൾ എന്നിവരാണ് ഇവിടുത്തെ പ്രധാന ഉപപ്രതിഷ്ഠകൾ.


Related Questions:

ക്ഷേത്രവാസ്തു പുരുഷന്റെ പാദമായി കണക്കാക്കപ്പെടുന്നത് ക്ഷേത്രത്തിന്റെ ഏത് ഭാഗം ?
ദക്ഷയാഗവുമായി ബന്ധപ്പെട്ടതും സ്വയംഭൂവുമായ ശിവക്ഷേത്രം ഏതാണ് ?
പഞ്ചലോഹ വിഗ്രഹത്തിൽ ഉൾപ്പെടാത്തത് ഏത് ?
മുളയറയുടെ വാതിൽ ഏത് ദിക്കിലേക്കാണ് വേണ്ടത്?
'ദക്ഷിണകാശി' എന്നറിയപ്പെടുന്ന കേരളത്തിലെ ഒരു സുപ്രധാന ക്ഷേത്രം ഏതാണ്?