App Logo

No.1 PSC Learning App

1M+ Downloads
'പന്ത്രണ്ട് വിളക്ക്' എന്ന പ്രസിദ്ധമായ ഉത്സവം നടക്കുന്ന ക്ഷേത്രം ഏത് ?

Aഓച്ചിറ പരബ്രഹ്മക്ഷേത്രം

Bആര്യങ്കാവ് ധർമ്മശാസ്താക്ഷേത്രം

Cആറന്മുള പാർത്ഥസാരഥി ക്ഷേത്രം

Dഅമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

Answer:

A. ഓച്ചിറ പരബ്രഹ്മക്ഷേത്രം

Read Explanation:

  • കേരളത്തിലെ മറ്റ്‌ ഹൈന്ദവക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്‌തമാണ്‌ കായംകുളത്തിനടുത്ത് ഓച്ചിറയിൽ സ്ഥിതി ചെയ്യുന്ന ഓച്ചിറ ശ്രീ പരബ്രഹ്മക്ഷേത്രം.
  • ഈ ക്ഷേത്രത്തിൻറെ പ്രത്യേകത ഇവിടെ ശ്രീകോവിലോ പ്രതിഷ്ഠയോ പൂജയോ ഇല്ല എന്നുള്ളതാണ്‌.
  • ശൈവ-വൈഷ്ണവ സങ്കൽപ്പത്തിലുള്ള രണ്ട്‌ ആൽത്തറകളും ചില കാവുകളും അടങ്ങുന്നതാണ്‌ ഇവിടുത്തെ ക്ഷേത്രസങ്കൽപം.
  • അഗതികളും അനാഥരുമായ ധാരാളം ആൾക്കാരുടെ അഭയകേന്ദ്രമാണ് ഈ മഹാക്ഷേത്രം.
  • ഹൈന്ദവ ധർമത്തിലെ "ഈശ്വരൻ" എന്ന് പറയപ്പെടുന്ന "പരമാത്മാവ്" അഥവാ അരൂപിയായ "നിർഗുണ പരബ്രഹ്മം" തന്നെയാണ് ഇവിടുത്തെ ആരാധനാമൂർത്തി.
  •  ഈ ക്ഷേത്രത്തിൽ നടത്തിവരാറുള്ള മിഥുനമാസത്തിലെ ഓച്ചിറക്കളിയും വൃശ്ചികമാസത്തിലെ പന്ത്രണ്ട്‌ വിളക്ക്‌ മഹോത്സവവും അതിപ്രശസ്തമാണ്.

Related Questions:

വെങ്കടേശ്വര ക്ഷേത്രം എവിടെ ആണ് ?
ഉണ്ണിയപ്പം വഴിപാടിന് പ്രസിദ്ധി കേട്ട ക്ഷേത്രം ഇവയിൽ ഏത് ?
'പാർത്ഥസാരഥി' ഭാവത്തിൽ ശ്രീകൃഷ്ണനെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു ?
പഞ്ചലോഹ വിഗ്രഹത്തിൽ ഉൾപ്പെടാത്തത് ഏത് ?
ശിവന് പ്രദക്ഷിണം വെക്കേണ്ടത് എത്ര പ്രാവിശ്യം ?