Challenger App

No.1 PSC Learning App

1M+ Downloads
രോഗിയെ കേന്ദ്രീകരിച്ചുള്ള ചികിത്സ (Client Centered Therapy) എന്ന ആശയത്തിൽ അധിഷ്ഠിതമായ സിദ്ധാന്തമാണ് ?

Aആത്മയാഥാർത്ഥ്യവൽക്കരണ സിദ്ധാന്തം

Bആത്മാവബോധ സിദ്ധാന്തം

Cപൗരാണികാനുബന്ധ സിദ്ധാന്തം

Dപ്രബലന സിദ്ധാന്തം

Answer:

B. ആത്മാവബോധ സിദ്ധാന്തം

Read Explanation:

ആത്മാവബോധ സിദ്ധാന്തം (Self - Theory):

     ആത്മാവബോധ സിദ്ധാന്തം (Self-theory) ആവിഷ്കരിച്ചത്, കാൾ റാൻസം റോജേഴ്സ് (1902 - 1987)

 

കാൾ റോജേഴ്സന്റെ പ്രധാന കൃതികൾ:

  • Client Centered Therapy
  • On Becoming a person
  • A way of Being
  • It's an Awful Risky thing to Live

 

വ്യക്തി കേന്ദ്രീകൃത സിദ്ധാന്തം (Person Centered Theory):

  • ഓരോ വ്യക്തിയും, സ്വന്തം നിലയിൽ ഏറ്റവും മികച്ച വ്യക്തിയായി മാറുവാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നുവെന്ന് റോജേഴ്സൻ അഭിപ്രായപ്പെട്ടു.
  • കാൾ റോജേഴ്സ് ഓരോ വ്യക്തിയെയും, സ്വന്തമായി ചിന്തിക്കാൻ കഴിവുള്ള മനുഷ്യത്വവും, നന്മയും നിറഞ്ഞ ആളായി പരിഗണിക്കുന്നു.

           വ്യക്തിയുടെ ആത്മനിഷ്ഠമായ നിലപാടുകൾക്ക് പ്രാധാന്യം നൽകുന്നതിനാൽ, കാൾ റോജേഴ്സന്റെ സമീപനത്തെ വ്യക്തി കേന്ദ്രീകൃത സിദ്ധാന്തം (Person Centered Theory) അറിയപ്പെടുന്നു. 

           രോഗിയെ കേന്ദ്രീകരിച്ചുള്ള ചികിത്സ (Client Centered Therapy) എന്ന ആശയത്തിൽ അധിഷ്ഠിതമായ സിദ്ധാന്തമാണ് ആത്മാവബോധ സിദ്ധാന്തം


Related Questions:

ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസന ഘട്ടമായ ഫാലിക് സ്റ്റേജിലെ കാമോദീപക മേഖല
The psychoanalytic experts explain a phenomenon as an attempt to integrate values learned from parents and society. How do you name it?
Before the athletic race, John says to his coach "I know I can do well in this race" This is the example for John's"
റോഷാ മഷിയൊപ്പ് പരീക്ഷ കൊണ്ട് വിലയിരുത്തപ്പെടുന്നത്

ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസനത്തെ സംബന്ധിക്കുന്ന സിദ്ധാന്തവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. 6 വികസന മേഖലകളായി ഫ്രോയിഡ് തൻറെ മനോ ലൈംഗിക വികസനത്തെ സംബന്ധിക്കുന്ന സിദ്ധാന്തത്തെ തിരിച്ചിരിക്കുന്നു
  2. ഓരോ ഘട്ടത്തിലും ലിബിഡോർജ്ജം ശരീരത്തിലെ വ്യത്യസ്ത ഭാഗങ്ങളിൽ (കാമോദീപക മേഖല) കേന്ദ്രീകരിക്കുന്നു. 
  3. ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസനത്തെ സംബന്ധിക്കുന്ന സിദ്ധാന്തത്തിലെ ആദ്യത്തെ ഘട്ടമാണ് നിർലീന ഘട്ടം
  4. പൃഷ്ടഘട്ടത്തിലെ കുട്ടികൾ വിസർജ്ജ്യം പിടിച്ചു വച്ചും പുറത്തേക്കു തള്ളിയും ആനന്ദം അനുഭവിക്കുന്നു