App Logo

No.1 PSC Learning App

1M+ Downloads

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകൾ ഏത് തിരുവിതാംകൂർ ഭരണാധികാരിയെക്കുറിച്ചാണ്?

  • തിരുവിതാംകൂറില്‍ നിയമവകുപ്പിൽ നിന്ന് പോലീസ് വകുപ്പിനെ വേര്‍പെടുത്തിയ രാജാവ്
  • സ്റ്റേറ്റ്സ്മാൻ, കൽക്കട്ട റിവ്യൂ തുടങ്ങിയ പത്രങ്ങളിൽ ലേഖനങ്ങളെഴുതി
  • അനന്ത വിലാസം കൊട്ടാരം നിർമിച്ച തിരുവിതാംകൂർ രാജാവ്.
  • തടങ്കലിൽ നിന്ന് കേരളവര്‍മ്മ വലിയ കോയിത്തമ്പുരാനെ മോചിപ്പിച്ച രാജാവ്‌

Aവിശാഖം തിരുനാൾ

Bആയില്യം തിരുനാൾ

Cഅവിട്ടം തിരുനാൾ

Dചിത്തിര തിരുനാൾ

Answer:

A. വിശാഖം തിരുനാൾ

Read Explanation:

വിശാഖം തിരുനാൾ

  • ഭരണകാലഘട്ടം -  1880-1885
  • 'പണ്ഡിതന്‍ എന്ന നിലയില്‍ പ്രശസ്തനായ തിരുവിതാംകൂര്‍ രാജാവ്‌'
  • വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ അംഗമാകാൻ ക്ഷണം ലഭിച്ച ഇന്ത്യയിലെ ആദ്യ രാജാവ്.
  • തിരുവിതാംകൂറിൽ സമ്പൂര്‍ണ്ണ ഭൂസർവ്വേ നടത്തിയ രാജാവ് (1883)
  • തിരുവിതാംകൂറില്‍ നിയമവകുപ്പിൽ നിന്ന് പോലീസ് വകുപ്പിനെ വേര്‍പെടുത്തിയ രാജാവ്

  • പ്രൈമറി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ സാമ്പത്തിക സഹായം നല്‍കിയ തിരുവിതാംകൂര്‍ ഭരണാധികാരി
  • കേരളവര്‍മ്മ വലിയ കോയിത്തമ്പുരാനെ മോചിപ്പിച്ച രാജാവ്‌
  • അനന്ത വിലാസം കൊട്ടാരം നിർമിച്ച തിരുവിതാംകൂർ രാജാവ്
  •  The Horrors of war & Benefits of Peace, Observations on Higher Education എന്നീ പ്രശസ്തമായ കൃതികൾ എഴുതിയത് വിശാഖം തിരുനാളാണ്
  • 1887ൽ തിരുവിതാംകൂറില്‍ ഹൈക്കോടതി സ്ഥാപിച്ച മഹാരാജാവ്.
  • സ്റ്റേറ്റ്സ്മാൻ, കൽക്കട്ട റിവ്യൂ തുടങ്ങിയ പത്രങ്ങളിൽ ലേഖനങ്ങളെഴുതിയ മഹാരാജാവ് 

  • കൃഷിയിലും സസ്യശാസ്ത്രത്തിലും പാണ്ഡിത്യമുണ്ടായിരുന്ന തിരുവിതാംകൂർ രാജാവ് 
  • തിരുവിതാംകൂറില്‍ മരച്ചീനി കൃഷി ആരംഭിച്ചത്‌ ഇദ്ദേഹത്തിൻറെ കാലഘട്ടത്തിലാണ്.
  • വിശാഖം തിരുനാളിന്റെ സ്മരണാർത്ഥം നാമകരണം ചെയ്ത മരച്ചീനി ഇനം - ശ്രീവിശാഖം 

മുല്ലപ്പെരിയാർ പാട്ട കരാറും ശ്രീ വിശാഖം തിരുനാളും

  • മുല്ലപെരിയാർ ഡാമുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാരുമായി കരാർ ഒപ്പിട്ട ഭരണാധികാരി - വിശാഖം തിരുനാള്‍
  • മുല്ലപെരിയാർ ഡാമിന് അന്തിമാനുമതി നൽകിയ തിരുവിതാംകൂർ മഹാരാജാവ്
  • മുല്ലപെരിയാർ പാട്ടക്കരാറിനെ എന്റെ ഹൃദയരക്തം കൊണ്ടാണ് എഴുതുന്നത് എന്ന് വിശേഷിപ്പിച്ച തിരുവിതാകൂർ ഭരണാധികാരി

 


Related Questions:

തിരുവിതാംകൂർ മഹാരാജാവ് സ്വാതിതിരുനാളിനെപ്പറ്റി താഴെ പറയുന്നവയിൽ ഏതാണ് ശരിയായത്?

  1. സ്വാതിതിരുനാളിൻ്റെ കൊട്ടാരത്തിലെ പ്രശസ്‌ത സംഗീതജ്ഞനായ മേരുസ്വാമി അറിയപ്പെട്ടിരുന്നത് കോകില കാണ്ഡ.
  2. മോഹനകല്യാണി എന്ന രാഗം സൃഷ്ടിച്ചത് സ്വാതി തിരുനാൾ ആണ്.
  3. ശുചിന്ദ്രം ക്ഷേത്രത്തിൽ നടത്തിയ സത്യപരീക്ഷ (പരീക്ഷണത്തിലൂടെയുള്ള .വിചാരണ) സ്വാതി തിരുനാൾ നിരോധിച്ചു
  4. ത്യാഗരാജ സ്വാമികളുടെ ശിഷ്യനായ കണ്ണയ്യ ഭാഗവതർ സ്വാതിതിരുനാളിന്റെ കൊട്ടാരം പ്രമാണിയായിരുന്നു
    തിരുവിതാംകൂറിനോട് ആറ്റിങ്ങൽ കൂട്ടിച്ചേർത്തത് ഏത് വർഷം ?
    ........................ the minister of Kochi extended his assistance to Dalawa.
    In the ritual ‘Tripaddidhanam’ Marthanda Varma dedicated the Kingdom to Sri Padmanabha Swamy and came to be known as ‘Padmanabha Dasan’.In which year Tripaddidhanam happened?
    'Chattavariyolakal' the law records was written by?