Challenger App

No.1 PSC Learning App

1M+ Downloads
ഒന്നാം കറുപ്പ് യുദ്ധം അവസാനിക്കാൻ കാരണമായ ഉടമ്പടി ഏതാണ് ?

Aഷാങ്കായ് ഉടമ്പടി

Bയാങ്ങ്സി ഉടമ്പടി

Cനാങ്കിങ് ഉടമ്പടി

Dയെനാൻ ഉടമ്പടി

Answer:

C. നാങ്കിങ് ഉടമ്പടി

Read Explanation:

ഒന്നാം കറുപ്പ് യുദ്ധം

  • 1839 മുതൽ 1842 വരെ ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും ചൈനയും (ക്വിങ് രാജവംശവും) തമ്മിൽ ചൈനയിൽ വച്ച് നടന്ന യുദ്ധമാണ് ഒന്നാം കറുപ്പ് യുദ്ധം.

  • സ്വതന്ത്ര വ്യാപാരം-പ്രത്യേകിച്ചും കറുപ്പിന്റെ കാര്യത്തിൽ- നടപ്പിലാക്കാൻ ചൈനയെ നിർബന്ധിക്കുക എന്നതായിരുന്നു ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ലക്ഷ്യം.

  • യുദ്ധത്തിൽ ചൈന പരാജയപ്പെട്ടു.

  • ഇതോടെ ചൈനീസ് പ്രദേശമായ ഹോങ്കോങ് ബ്രിട്ടൻ പിടിച്ചെടുത്തു.

  • ഒടുവിൽ ബ്രിട്ടനും ചൈനയും തമ്മിൽ ഉണ്ടാക്കിയ നാൻകിങ് ഉടമ്പടിയിലൂടെ യുദ്ധം അവസാനിച്ചു.

  • 1997ലാണ് ചൈനയ്ക്ക് ഹോങ്കോങ് തിരികെ ലഭിച്ചത്.

  • ആധുനിക ചൈനയുടെ ചരിത്രം ആരംഭിക്കുന്നത് ഒന്നാം കറുപ്പ് യുദ്ധത്തോടെയാണ്.


Related Questions:

ചൈനയിലെ വൻമതിൽ പണിത ഷിഹുവന്തി ചക്രവർത്തി ഏത് രാജവംശത്തിൽപ്പെട്ടയാളാണ് ?

ചൈനീസ് വിപ്ലവവുമായി ബന്ധപ്പെട്ട ശരിയായ ജോഡി തിരഞ്ഞെടുക്കുക.

  1. സൺയാത്സെൻ - കുമിന്താങ്
  2. മാവോസേതൂങ് - ലോങ് മാർച്ച്
  3. മുസോളിനി - റെഡ്‌ഷർട്‌സ്
    പത്തൊൻപതാം നൂറ്റാണ്ടിൻ്റെ മധ്യംവരെ അന്താരാഷ്ട്രാ വിനിമയത്തിനുള്ള ഏക അംഗീകൃത തുറമുഖമായി ചൈനയിലെ ഏത് തുറമുഖമാണ് കണക്കാക്കപ്പെട്ടിരുന്നത് ?

    താഴെ കൊടുത്തവയിൽ തെറ്റായ ജോടി ഏത് ?

    1. ഫ്രഞ്ച് വിപ്ലവം - ബാസ്റ്റൈലിൻറെ പതനം
    2. റൂസ്സോ - സാമൂഹ്യ കരാർ
    3. സൺയാറ്റ് സൺ - റഷ്യൻ വിപ്ലവം
    4. WTO -1995-ൽ സ്ഥാപിച്ചു

      തന്നിരിക്കുന്നവയിൽ നിന്നും ശരിയായ പ്രസ്താവന കണ്ടെത്തുക :

      1. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായത് 1922ൽ ആയിരുന്നു .
      2. 1935-36 കാലഘട്ടത്തിലാണ് മാവോയുടെ നേതൃത്വത്തിൽ ലോങ്ങ് മാർച്ച് സംഘടിപ്പിക്കപ്പെട്ടത്.
      3. മാവോയുടെ നേതൃത്വത്തിൽ ജനകീയ റിപ്പബ്ലിക് 1946 സ്ഥാപിതമായി
      4. മാവോ 1975-ലാണ് അന്തരിച്ചത്