App Logo

No.1 PSC Learning App

1M+ Downloads
സാമൂഹ്യ വ്യവഹാരങ്ങളിൽ ഏർപ്പെടുമ്പോൾ വികാരങ്ങൾ നിയന്ത്രിക്കാൻ കുട്ടി പഠിക്കുന്നു എന്നത് ഏത് വികസനവുമായി ബന്ധപ്പെട്ടതാണ് ?

Aപില്കാലബാല്യ കായിക/ചാലക വികസനം

Bപില്കാലബാല്യ വൈകാരിക വികസനം

Cപില്കാലബാല്യ സാമൂഹിക വികസനം

Dപില്കാലബാല്യ ബൗദ്ധിക വികസനം

Answer:

B. പില്കാലബാല്യ വൈകാരിക വികസനം

Read Explanation:

പില്കാലബാല്യം (LATER CHILDHOOD)

  • 6 - 12 വയസ്സ് വരെ
  • പ്രാഥമിക വിദ്യാലയ ഘട്ടം
  • സംഘബന്ധങ്ങളുടെ കാലം ( GANG AGE )
  • മുഖ്യപരിഗണന സമവയസ്കരിൽ നിന്നുള്ള സ്വീകരണവും അവരുടെ സംഘത്തിലെ അംഗത്വവുമാണ്.
  • പൊരുത്തപ്പെടലിന്റെ കാലം (AGE OF CONFORMITY)
  • ഏറ്റവും നല്ല കുട്ടി പോലും മോശമായി പെരുമാറിത്തുടങ്ങുന്നു.
  • ആയതിനാൽ ശരിയായ മാർഗ്ഗദർശനം അനിവാര്യം.
  • ഫ്രോയിഡ് പരാമർശിച്ച നിലീന ഘട്ടം ഈ ഘട്ടത്തിൽ ഉൾപ്പെടുന്നു.

കായിക/ചാലക വികസനം

  • പ്രാഥമികദന്തങ്ങൾ പോയി സ്ഥിരദന്തങ്ങൾ ഉണ്ടാകുന്നു.
  • അസ്ഥി ശക്തമാകുന്നു

വൈകാരിക വികസനം

  • സാമൂഹ്യ വ്യവഹാരങ്ങളിൽ ഏർപ്പെടുമ്പോൾ വികാരങ്ങൾ നിയന്ത്രിക്കാൻ കുട്ടി പഠിക്കുന്നു.
  • സാങ്കല്പിക ചോദകങ്ങളെ കുറിച്ചുള്ള ഭയം വർദ്ധിക്കുന്നു.

ബൗദ്ധിക വികസനം

  • ബുദ്ധി വികസിക്കുന്നു
  • ശ്രദ്ധ, യുക്തിചിന്തനം, ഗുണാത്മക ചിന്തനം,സ്മരണ എന്നിവ ശക്തമാകുന്നു.
സാമൂഹിക വികസനം
  • സഹകരണം പഠിക്കുന്നു, സംഘബോധം വികസിക്കുന്നു.
  • കുടുംബവുമായുള്ള കെട്ടുപാട് ദുർബലമാണ്.
  • കളിയിടങ്ങളിൽ വച്ച് സാമൂഹിക വികസനം നടക്കുന്നു.
 

Related Questions:

രാജു സാഹസം വളരെ ഇഷ്ടപെടുന്നു. രാജു ഏത് വികസന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് ?
Reciprocal teaching and co-operative learning are based on the educational ideas of:
കളിപ്പാട്ടങ്ങളുടെ പ്രായം എന്നറിയപ്പെടുന്ന വികസന ഘട്ടം ഏത് ?
ശിശു വികാരങ്ങളിൽ അൽപ്പായുസുള്ള വികാരം ഏത് ?
The bodily changes that occurs naturally and spontaneously and that are to an extent genetically programmed. What it refers to?