App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഭൂകമ്പം ഏത് ?

Aടെക്ടോണിക് ഭൂകമ്പങ്ങൾ

Bകൊളാപ്സ് ഭൂകമ്പങ്ങൾ

Cവിസ്ഫോടക ഭൂകമ്പങ്ങൾ

Dജനസംഭരണീപ്രേരിത ഭൂകമ്പങ്ങൾ

Answer:

A. ടെക്ടോണിക് ഭൂകമ്പങ്ങൾ

Read Explanation:

വിവിധതരം ഭൂകമ്പങ്ങൾ

  • ടെക്ടോണിക് ഭൂകമ്പങ്ങൾ
    • ടെക്ടോണിക് ഭൂകമ്പങ്ങളാണ് ഏറ്റവും കൂടുത ലായി ഉണ്ടാകാറുള്ളത്.
    • ഒരു ഭ്രംശതലത്തിലൂടെ ശിലകൾ തെന്നിമാറുന്നതിനാലാണ് ഇത്തരം ഭൂക മ്പങ്ങളുണ്ടാകുന്നത്.
  • അഗ്നിപർവതജന്യ ഭൂകമ്പങ്ങൾ
    • അഗ്നിപർവതങ്ങൾ സജീവമായ മേഖലകളിൽ അഗ്നിപർവതജന്യ ഭൂകമ്പങ്ങൾ (Volcanic earth quake) എന്ന വിശേഷതരം ടെക്ടോണിക് ഭൂകമ്പങ്ങൾ ഉണ്ടാകുന്നു.
  • കൊളാപ്സ് ഭൂകമ്പങ്ങൾ
    • തീവ്രഖനന മേഖലകളിൽ ഭൂഗർഭഖനികളുടെ മേൽത്തട്ട് തകർന്നടിയുന്നത് ചെറിയതോതിൽ ആഘാതതരംഗങ്ങൾ സൃഷ്ടിക്കാറുണ്ട്.
    • ഇത്തരം ഭൂകമ്പങ്ങളെ കൊളാപ്സ് ഭൂകമ്പങ്ങൾ (Collapse earthquake) എന്നാണ് വിളിക്കുന്നത്
  • വിസ്ഫോടക ഭൂകമ്പങ്ങൾ
    • ആണവ-രാസ സ്ഫോടനങ്ങൾ മൂലവും ഭൂകമ്പ ങ്ങൾ ഉണ്ടാകാറുണ്ട്.
    • ഇത്തരം ഭൂകമ്പങ്ങളെ വിസ്ഫോടക ഭൂകമ്പങ്ങൾ (Explosion earth- quake) എന്നാണ് വിളിക്കുന്നത്.
  • ജനസംഭരണീപ്രേരിത ഭൂകമ്പങ്ങൾ 
    • കൂറ്റൻ ജലസംഭരണികൾ സ്ഥിതിചെയ്യുന്ന പ്രദേ ശങ്ങളിൽ ഉണ്ടാകുന്ന ഭൂകമ്പങ്ങളെ ജനസംഭരണീപ്രേരിത (Reservoir induced) ഭൂകമ്പങ്ങൾ എന്ന് വിളിക്കുന്നു.

Related Questions:

സീസ്മോഗ്രാഫ് എന്ത്‌ തരംഗങ്ങൾ രേഖപ്പെടുത്തുന്നു ?
ടെറസ്ട്രിയൽ ഗ്രഹങ്ങൾ രൂപപ്പെട്ടത് ഏത് മൂലകത്തിലൂടെയാണ്?
നക്ഷത്രങ്ങളുടെ രൂപീകരണം മുമ്പും നടന്നിട്ടുണ്ട് എപ്പോൾ ?
_____ അടിസ്ഥാനത്തിൽ ഡാർവിൻ തന്റെ സ്വാഭാവിക തിരഞ്ഞെടുപ്പിന്റെ സിദ്ധാന്തം നിർദ്ദേശിച്ചു
ഭൂവൽക്കത്തിനുള്ളിൽ ഊർജം മോച്ചപ്പിക്കപ്പെടുന്ന കേന്ദ്രത്തെ _____ എന്ന് വിളിക്കുന്നു ?