App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏത് തരം ചോദ്യങ്ങളാണ് ഒരു വ്യക്തിയുടെ ഭാഷാ സ്വാധീനത്തെയും വായനയുടെ ആഴത്തെയും അളക്കാൻ സഹായിക്കുന്നത് ?

Aഹ്രസ്വോത്തര ചോദ്യങ്ങൾ

Bദീർഘോത്തര ചോദ്യങ്ങൾ

Cബഹുവികൽപ മാതൃകാ ചോദ്യങ്ങൾ

Dവസ്തുനിഷ്ഠ ചോദ്യങ്ങൾ

Answer:

B. ദീർഘോത്തര ചോദ്യങ്ങൾ

Read Explanation:

ഉപന്യാസമാതൃകാ ചോദ്യങ്ങൾ / ദീർഘോത്തര ചോദ്യങ്ങൾ (Essay type test items) 

  • വിദ്യാർത്ഥികൾക്ക് വളരെ വിശാലമായും വ്യക്തിഗതമായും ഉത്തരം എഴുതക്കരീതിയിലുള്ള ചോദ്യങ്ങളാണ് - ഉപന്യാസമാതൃകാ ചോദ്യങ്ങൾ 
  • വിദ്യാർത്ഥികൾക്ക് വ്യക്തിഗത സ്വാതന്ത്ര്യം ലഭിക്കുന്ന ചോദ്യങ്ങൾ - ഉപന്യാസമാതൃകാ ചോദ്യങ്ങൾ 
  • പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ എണ്ണം കുറവാണെങ്കിൽ ഉപയോഗിക്കാവുന്ന ചോദ്യങ്ങൾ - ഉപന്യാസ മാതൃകാ ചോദ്യങ്ങൾ
  • വിദ്യാർത്ഥികളുടെ എഴുത്തു പരീക്ഷയിലെ നൈപുണി അളക്കാൻ ഉപയോഗിക്കുന്ന ചോദ്യങ്ങൾ - ഉപന്യാസ മാതൃകാ ചോദ്യങ്ങൾ
  • വിമർശന ചിന്ത, തത്വങ്ങളുടെ ഉപയോഗം, പ്രശ്ന പരിഹരണം തുടങ്ങിയ ശേഷികൾ പരീക്ഷിക്കാൻ ഉത്തമമായ ചോദ്യങ്ങളാണ് - ഉപന്യാസ മാതൃകാ ചോദ്യങ്ങൾ
  • ചോദ്യങ്ങൾക്ക് വിശ്വാസ്യതയും സാധുതയും സ്ഥാപിക്കാനുള്ള കഴിവ് കുറവായ ചോദ്യങ്ങൾ - ഉപന്യാസ മാതൃകാ ചോദ്യങ്ങൾ
  • വിദ്യാർത്ഥികളുടെ കൈയ്യെഴുത്ത്, വൃത്തി തുടങ്ങിയവ സ്കോറിംഗിനെ ബാധിക്കുന്നു.

 


Related Questions:

വിദ്യാർത്ഥികൾക്ക് വിജ്ഞാനം നേരിട്ട് പകർന്നു കൊടുക്കുന്നതിലൂടെ പ്രധാന ആശയങ്ങൾക്ക് ഊന്നൽ നൽകുന്നതിനും വിശദീകരിക്കുന്നതിനും അഭികാമ്യമായ ബോധന രീതി :
Scaffolding in learning is proposed by:
ഏഴാം ക്ലാസ്സിലെ ലീഡറാണ് വിദ്യ. ക്ലാസ്സിലെ മറ്റു കുട്ടികളുമായി അവൾ നല്ല ബന്ധംസ്ഥാപിച്ചിട്ടുണ്ട്. തീരുമാനമെടുക്കാനുള്ള കഴിവ്, പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ളകഴിവ്, സഹകരണമനോഭാവം, അനുതാപം എന്നീ കഴിവുകളും വിദ്യയ്ക്കുണ്ട്. വിദ്യയുടെ ഈകഴിവുകൾ എന്തിനെയാണ് സൂചിപ്പിക്കുന്നത് ?
The test item which minimize the guess work is:
പാഠ്യപദ്ധതി സംഘാടനത്തിന്റെ സമീപനമല്ലാത്തത് ഏത് ?