App Logo

No.1 PSC Learning App

1M+ Downloads
നിശാന്ധതയ്ക്ക് കാരണം ഏത് വിറ്റാമിൻ അഭാവമാണ് ?

Aവിറ്റാമിൻ ബി

Bവിറ്റാമിൻ സി

Cവിറ്റാമിൻ ഡി

Dവിറ്റാമിൻ എ

Answer:

D. വിറ്റാമിൻ എ

Read Explanation:

  • ഇരുട്ടിലും മങ്ങിയവെളിച്ചത്തിലുമുള്ള കാഴ്ചക്കുറവിനാണ് നിശാന്ധത (Night blindness, Nyctalopia ) എന്ന് പറയുന്നത്. 
  • റെറ്റിനയുടെ ഘടനയിൽ ഉണ്ടാകുന്ന ജനിതകമായ തകരാറുകളും ജീവകം എയുടെ അപര്യാപ്തതയും നിശാന്ധതയ്ക്ക് കാരണമാകുന്നു.
  • റെറ്റിനയിലെ കുറഞ്ഞ പ്രകാശത്തിലെ കാഴ്ചയ്ക്ക് സഹായിക്കുന്ന ഫോട്ടോറിസെപ്റ്റർ കോശങ്ങളാണ് റോഡ് കോശങ്ങൾ.
  • പ്രകാശം വീഴുമ്പോൾ റോഡുകൾ ഉത്തേജിപ്പിക്കപ്പെടുന്നതിന്റെ ഫലമായുണ്ടാകുന്ന നാഡീ ആവേഗങ്ങൾ സൃഷ്ടിക്കുന്നത് റോഡോപ്സിൻ എന്ന രാസപദാർഥത്തിന്റെ പ്രതിപ്രവർത്തനമാണ്.
  • റോഡോപ്സിൻ രൂപീകരണത്തിന് ജീവകം 'എ' അനിവാര്യമാണ്.
  • ഇതിനാലാണ് പലപ്പോഴും 'ജീവകം 'എ' യുടെ അപര്യാപ്തത നിശാന്ധതയ്ക്ക് ഒരു പ്രധാന കാരണമാകുന്നത്.

Related Questions:

താഴെ പറയുന്നവയിൽ അസ്ഥികളുടെ ആരോഗ്യത്തിന് അത്യാവശ്യം വേണ്ട വിറ്റാമിൻ ഏത് ?
കണ്ണുകളുടെ ആരോഗ്യകരമായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ ?
Pernicious anemia is caused by the deficiency of :
ഏതാണ് വിറ്റാമിൻ ഡി യുടെ സമ്പന്നമായ ഉറവിടം അല്ലാത്തത്?

ജോഡികൾ തിരഞ്ഞെടുക്കുക 

i. ജീവകം B1     a. നിയാസിന്

ii. ജീവകം B2    b. പാന്‍ഡൊതീനിക് ആസിഡ്

iii. ജീവകം B3   c. തയമിന്‍ 

iv. ജീവകം B5    d. റൈബോ ഫ്‌ളേവിന്