App Logo

No.1 PSC Learning App

1M+ Downloads
1932 ലെ ഭരണഘടനാ പരിഷ്ക്കാരങ്ങളോടുള്ള പ്രതിഷേധമായി തിരുവിതാംകൂറിൽ ആരംഭിച്ച സമരം ഏത് ?

Aവൈക്കം സത്യാഗ്രഹം

Bനിവർത്തന പ്രക്ഷോഭം

Cമലയാളി മെമ്മോറിയൽ

Dഉപ്പ് സത്യാഗ്രഹം

Answer:

B. നിവർത്തന പ്രക്ഷോഭം

Read Explanation:

1931-1938 കാലത്ത്‌ രാജഭരണത്തിൻകീഴിലുള്ള നാട്ടുരാജ്യമായ തിരുവിതാംകൂറിൽ ഭരണപരിഷ്‌കാരത്തിന്‌ വേണ്ടി നടത്തിയ പ്രക്ഷോഭമാണ്‌ നിവർത്തനപ്രക്ഷോഭം എന്നറിയപ്പെട്ടത്‌. ക്രൈസ്‌തവ-ഈഴവ-മുസ്ലിം സമുദായാംഗങ്ങളാണ്‌ പ്രക്ഷോഭത്തിന്‌ പിന്നിലുണ്ടായിരുന്നത്‌. 1932 ചിത്തിരതിരുനാൾ മഹാരാജാവിന്റെ ഗവണ്മെന്റ്‌ ദിവാൻ സി.പി. രാമസ്വാമി അയ്യരുടെ മുൻകൈയിൽ നടപ്പാക്കിയ ഭരണപരിഷ്‌കാരത്തോടുള്ള എതിർപ്പാണ്‌ പ്രക്ഷോഭമായി രൂപാന്തരപ്പെട്ടത്‌.


Related Questions:

പെരിനാട്ടു ലഹള എന്നറിയപ്പെടുന്ന സമരം
എളേരി എസ്റ്റേറ്റ് സമരം നടന്ന വർഷം?
The Kayyur revolt was happened in?

ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടുവാന്‍ പഴശ്ശിരാജയെ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തെല്ലാം?

1.ബ്രിട്ടീഷുകാരുടെ നികുതി നയം.

2.വയനാടിന്റെ മേലുള്ള ബ്രിട്ടീഷ് മേല്‍ക്കോയ്മ.

Who among the following was the volunteer Captain of Guruvayoor Satyagraha ?