App Logo

No.1 PSC Learning App

1M+ Downloads
3 മുതൽ 7 വർഷം വരെയുള്ള ഇടവേളകളിൽ ഭൂമിയിൽ സമുദ്ര - അന്തരീക്ഷ ബന്ധങ്ങൾ താറുമാറാകുമ്പോൾ കാണാറുള്ള വിലക്ഷണ കാലാവസ്ഥ പ്രക്രിയ ഏത് ?

Aഎൽ നിനോ

Bലാ നിനാ

Cകുറോഷിയോ പ്രവാഹം

Dമൺസൂൺ കാറ്റുകൾ

Answer:

A. എൽ നിനോ

Read Explanation:

എൽ നിനോ

  • വർഷങ്ങൾ കൂടുമ്പോൾ സമുദ്രാന്തരീക്ഷങ്ങൾക്ക് സ്വതേയുള്ള ബന്ധം മാറുന്നതു കൊണ്ടുണ്ടാകുന്ന കാലാവസ്ഥയാണ് എൽ നിനോ

  • കിഴക്കൻ ശാന്തസമുദ്ര പ്രദേശത്ത് പ്രത്യക്ഷപ്പെട്ട് ക്രമേണ ആഗോളതലത്തിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള പ്രതിഭാസമാണ്

  • എൽനിനോ സതേൺ ഓസിലേഷൻ എന്നാണ് ഈ പ്രതിഭാസത്തിന്റെ പൂർണ്ണനാമം

  • പസഫിക് സമുദ്രത്തിൽ ഭൂമധ്യരേഖാപ്രദേശത്ത് ചൂടുകൂടിയ സമുദ്രജലത്തിന്റെ വിതരണം താളം തെറ്റുന്നതാണ് എൽ നിനോയ്ക്ക് കാരണമാകുന്നത്

  • 15 മാസത്തോളം ദുരിതം വിതക്കാൻ എൽ നിനോക്കാവും

  • ലോകത്തെ വിവിധ പ്രദേശങ്ങളിൽ വരൾച്ച ഉണ്ടാകാൻ ഇത് കാരണമാകുന്നു

  • ദക്ഷിണേന്ത്യയിൽ മൺസൂൺ ദുർബലപ്പെടാൻ ഇത് കാരണമാകുന്നു


Related Questions:

താഴെ കൊടുത്തിരിയ്ക്കുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏതാണ് ?

  1. ലാബ്രഡോർ അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു ശീത ജലപ്രവാഹമാണ്.
  2. അഗുൽഹാസ് ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു ശീത ജലപ്രവാഹമാണ്.
  3. ഗൾഫ്സ്ട്രീം പസഫിക് സമുദ്രത്തിലെ ഒരു ഉഷ്‌ണ ജലപ്രവാഹമാണ്.
  4. iഒയാഷിയോ പസഫിക് സമുദ്രത്തിലെ ഒരു ശീത ജലപ്രവാഹമാണ്
    ലോകത്തിലെ അഗ്നിപർവ്വതങ്ങളുടെ 80 ശതമാനവും _______ സമുദ്രത്തിലാണ്
    What was the ancient name of the Indian Ocean?

    Where does the lowest sea water salinity occur?. List out from the following.

    i.An area surrounded by land

    ii.An area with more rain

    iii.An area with the highest evaporation rate

    കുറോഷിയോ സമുദ്രജല പ്രവാഹത്തെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

    1. അവ ഉഷ്ണജല പ്രവാഹങ്ങളാണ്
    2. അവ ഫിലിപ്പീൻസ്, ജപ്പാൻ, ചൈന എന്നിവയുടെ തീരത്ത് ഒഴുകുന്നു.
    3. വ്യാപാര കാറ്റിൽ നിന്നാണ് അവ ഊർജം നേടുന്നത്. 
    4. സുഷിമ കറന്റ് ഈ പ്രവാഹത്തിന്റെ ഭാഗമാണ്.