Challenger App

No.1 PSC Learning App

1M+ Downloads
'മഞ്ഞ് തീനി ' എന്നറിയപ്പെടുന്ന കാറ്റ് ഏതാണ് ?

Aചിനൂക്ക്

Bഹർമാറ്റൺ

Cലൂ

Dഫൊൻ

Answer:

A. ചിനൂക്ക്

Read Explanation:

ചിനുക്ക്‌

  • വടക്കേ അമേരിക്കയിലെ റോക്കി പര്‍വതനിരയുടെ കിഴക്കന്‍ ചരിവിലൂടെ വീശുന്ന ഉഷ്ണ കാറ്റാണ്‌ ചിനുക്ക്‌
  • ഈ കാറ്റിന്റെ ഫലമായി റോക്കി പര്‍വത നിരയുടെ കിഴക്കേ ചരിവിലെ മഞ്ഞുരുകി മാറുന്നതിനാലാണ്‌ ഇവയ്ക്ക് ഈ പേര് ലഭിച്ചത്.
  • 'മഞ്ഞു തീനി' എന്നാണ് ചിനുക്ക്‌ എന്ന വാക്കിൻ്റെ അർത്ഥം.
  • ശൈത്യ കാഠിന്യം കുറയ്ക്കുന്നതിനാല്‍ കനേഡിയന്‍ സമതലങ്ങളിലെ ഗോതമ്പ് കൃഷിക്ക് ഈ കാറ്റ്‌ ഏറെ പ്രയോജന്രപദമാണ്‌.

 


Related Questions:

ധ്രുവങ്ങളിലെ മഞ്ഞുറഞ്ഞ പ്രദേശങ്ങളിൽ നിന്നും ഉപോഷ്ണമേഖലയിലേക്ക് വീശുന്ന ഹിമക്കാറ്റ് ഏതു പേരിൽ അറിയപ്പെടുന്നു ?
അന്തരീക്ഷ മർദ്ദം അളക്കുന്ന ഉപകരണം ഏതാണ് ?

തന്നിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായ പ്രസ്താവന ഏത്?

1.മധ്യരേഖയില്‍ നിന്നും ധ്രുവങ്ങളിലേക്ക് പോകുന്തോറും കോറിയോലിസ് ബലം വര്‍ധിക്കുന്നു.

2.മധ്യരേഖയില്‍ നിന്നും ധ്രുവങ്ങളിലേക്ക് പോകുന്തോറും കോറിയോലിസ് ബലം കുറയുന്നു.

3.മധ്യരേഖയിൽ നിന്ന് നിന്ന് ധ്രുവങ്ങളിലേക്ക് പോകുന്തോറും കോറിയോലിസ് ബലത്തിന് വ്യത്യാസം സംഭവിക്കുന്നില്ല.

ഉയരം 10 മീറ്റർ കൂടുമ്പോൾ മർദത്തിൽ വരുന്ന വ്യത്യാസം എത്ര ?

മണ്‍സൂണ്‍ കാററുകളുടെ രൂപീകരണത്തിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ ഏവ?

1.സൂര്യന്‍റ അയനം

2.കോറിയോലിസ് ബലം

3.തപനത്തിലെ വ്യത്യാസങ്ങള്‍