App Logo

No.1 PSC Learning App

1M+ Downloads

"വ്യക്തിസ്വാതന്ത്ര്യത്തിന്റെ സംരക്ഷകൻ' എന്നറിയപ്പെടുന്ന റിട്ട് ഏതാണ്?

Aക്വോ വാറന്റോ

Bഹേബിയസ് കോർപ്പസ്

Cമൻഡാമസ്

Dപ്രൊഹിബിഷൻ

Answer:

B. ഹേബിയസ് കോർപ്പസ്

Read Explanation:

ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന റിട്ടുകളിൽ ഒന്നാണ് ഹേബിയസ് കോർപ്പസ്. ഹേബിയസ് കോർപ്പസ് എന്ന പദത്തിന്റെ അർത്ഥം 'ശരീരം ഹാജരാക്കുക' എന്നതാണ്. അന്യായമായി തടവിലാക്കപ്പെട്ട ഒരു വ്യക്തിയെ വിടുവിക്കുവാൻ ഉപയോഗിക്കുന്ന ഒരു റിട്ടാണിത്. തടവിലാക്കപ്പെട്ട ആളുടെ ബന്ധുക്കൾക്കോ, അയാളുടെ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കോ ഈ റിട്ടുഹർജി കോടതിയിൽ സമർപ്പിക്കാൻ കഴിയുന്നതാണ്.


Related Questions:

രാജ്യത്തെ നീതിന്യായ നിർവഹണത്തിനുള്ള ഏറ്റവും ഉയർന്ന സംവിധാനമേത്?

2024 നവംബറിൽ "Justice for Nation : Reflections on 75 years of the Supreme Court of India" എന്ന പ്രസിദ്ധീകരണം പുറത്തിറക്കിയത് ?

ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകൻ / കാവൽക്കാരൻ എന്നറിയപ്പെടുന്നത് ആരാണ് ?

ജുഡീഷ്യൽ റിവ്യൂവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ? 

i) പാർലമെന്റ് നിർമ്മിക്കുന്ന നിയമങ്ങൾ ഭരണഘടനാനുസൃതമാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്തിനുള്ള കോടതിയുടെ അധികാരമാണ്  ജുഡീഷ്യൽ റിവ്യൂ

ii) ജുഡീഷ്യൽ റിവ്യൂ  ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് - അമേരിക്കയിൽ നിന്നാണ് 

iii)  ജുഡീഷ്യൽ റിവ്യൂവിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ് - അനുച്ഛേദം 13  

ഒരു കേസ് കീഴ്കോടതിയില്‍ നിന്ന് മേല്‍കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിടുന്ന റിട്ട് ഏത്?