App Logo

No.1 PSC Learning App

1M+ Downloads
'Wakening call' എന്നറിയപ്പെടുന്ന റിട്ട് ?

Aമാന്‍ഡമസ്

Bഹേബിയസ് കോര്‍പ്പസ്

Cപ്രൊഹിബിഷന്‍

Dക്വാ-വാറന്റോ

Answer:

A. മാന്‍ഡമസ്

Read Explanation:

റിട്ടുകൾ (Writs in Indian Constitution)

  • മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവിനെ റിട്ട് എന്നു പറയുന്നു.
  • ഭരണഘടനയുടെ 32-ാം വകുപ്പു പ്രകാരമാണ് സുപ്രീം കോടതി, ഹൈക്കോടതി എന്നിവ റിട്ടുകൾ പുറപ്പെടുവിക്കുന്നത്.
  • സുപ്രീംകോടതി റിട്ടുകൾ പുറപ്പെടുവിക്കുന്നതിനെ പറ്റി പ്രതിപാദിക്കുന്ന അനുച്ഛേദം : അനുച്ഛേദം 32
  • ഹൈക്കോടതി റിട്ടുകൾ പുറപ്പെടുവിക്കുന്നതിനെ പറ്റി പ്രതിപാദിക്കുന്ന അനുച്ഛേദം : അനുഛേദം 226

ഭരണഘടനാപരമായ പരിഹാരങ്ങൾക്ക് ഇന്ത്യൻ ഭരണഘടനയിൽ 5 റിട്ടുകൾ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

  1. ഹേബിയസ് കോർപ്പസ് (Habeas Corpus): അന്യായമായി തടഞ്ഞുവച്ചയാളെ മോചിപ്പിക്കാൻ പുറപ്പെടുവിക്കുന്ന നിർദേശമാണ് ഹേബിയസ് കോർപ്പസ്. ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഈ റിട്ട് പുറപ്പെടുവിക്കാനുള്ള അധികാരം സുപ്രീംകോടതിയിലും ഹൈക്കോടതിയിലും മാത്രമായി നിക്ഷിപ്തമാണ്.
  2. മാൻഡമസ് (Mandamus): വ്യക്തികളെയോ സ്ഥാപനങ്ങളെയോ സ്വന്തം കർത്തവ്യം നിർവ്വഹിക്കാൻ അനുശാസിച്ചുകൊണ്ട് സുപ്രീം കോടതിയോ ഹൈകോടതിയോ നൽകുന്ന കല്പനയാണ് മാൻഡമസ് റിട്ട്.
  3. ക്വോ വാറന്റോ (Quo-Warranto): അർഹതയില്ലാത്ത ഉദ്യോഗം വഹിക്കുന്നതിൽനിന്ന് തടയാനോ പദവി ഒഴിഞ്ഞു കിടക്കുന്നതായി പ്രഖ്യാപിക്കാനോ വേണ്ടി പുറപ്പെടുവിക്കുന്ന റിട്ടാണ് ക്വോ വാറന്റോ.
  4. സെർഷ്യോററി (Certiorari): അധികാരതിർത്തിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കീഴ്‌ക്കോടതിയിൽനിന്ന് കേസ് മേൽക്കോടതിയിലേക്ക് മാറ്റാൻ കൽപ്പിക്കുന്ന റിട്ടാണ് സെർഷ്യോററി.
  5. പ്രൊഹിബിഷൻ (Prohibition): കീഴ്‌ക്കോടതികൾ അധികാരാതിർത്തി ലംഘിക്കുന്നതും നീതിനിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നതും തടയാൻ പുറപ്പെടുവിക്കുന്ന റിട്ടാണിത്.

Related Questions:

Present Chief Justice of the Supreme Court India ?

താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ്/ഏതെല്ലാമാണ് ശരിയല്ലാത്തത് ?

  1. ക്രിമിനൽ കുറ്റം ചുമത്തി കോടതി തടവിലാക്കിയ ഒരു വ്യക്തിയുടെ മോചനം ഉറപ്പാക്കാൻ ഹേബിയസ് കോർപ്പസ് റിട്ട് പുറപ്പെടുവിക്കാം.
  2. തടവുകാരനെ നിയമ വിരുദ്ധമായി തടങ്കിലാക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്ത ഏതെങ്കിലും വ്യക്തിയ്ക്കോ അധികാരികൾക്കോ എതിരെ ഹേബിയസ് കോർപ്പസ് ഒരു റിട്ട് ഉണ്ടായിരിക്കും അല്ലെങ്കിൽ പുറപ്പെടുവിക്കുന്നു.
  3. റിട്ട് പുറപ്പെടുവിച്ച വ്യക്തിയോ തടവിലാക്കപ്പെട്ട വ്യക്തിയോ കോടതിയുടെ അധികാര പരിധിയിലല്ലാത്തിടത്ത് അതിനു സാധുതയില്ല
    വിവാഹ ബന്ധം വേർപ്പെടുത്തിയ മുസ്ലീം വനിതകൾക്ക് ജീവനാംശം നൽകുന്നതുമായി ബന്ധപ്പെട്ട കേസ് താഴെ പറയുന്നവയിൽ ഏത് ആകുന്നു?

    ഇന്ത്യൻ സുപ്രീം കോടതിയുടെ തനത് അധികാരത്തിൽ പെടാത്തത് ഏതൊക്കെ?

    1. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കങ്ങൾ
    2. സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കം
    3. അപ്പീലധികാരം
    4. ഉത്തരവുകൾ (റിട്ട്) പുറപ്പെടുവിക്കാനുള്ള അധികാരം
      അയോദ്ധ്യ ഭൂമി തർക്ക കേസിൽ സുപ്രീം കോടതിയുടെ 5അംഗ ബെഞ്ച് അന്തിമ വിധി പ്രഖ്യാപിച്ചതെന്ന് ?