Challenger App

No.1 PSC Learning App

1M+ Downloads
വൈറ്റ് ഹാറ്റ് ഹാക്കേഴ്സ് എന്നാൽ :

Aപ്രത്യേക ലക്ഷ്യങ്ങൾ ഇല്ലാതെ സ്വന്തം ഹാക്കിങ് കഴിവു തെളിയിക്കാനായി ചെയ്യുന്നവർ

Bകമ്പ്യൂട്ടറുകൾക്ക് ദോഷം ചെയ്യാതെ ഒരാളുടെ ഹാക്കിങ് കഴിവുകൾ സമൂഹത്തിനു പ്രയോജനകരമായ കാര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കുന്നവർ

Cസ്വന്തം നേട്ടത്തിനുവേണ്ടി ദുരുദ്ദേശ്യത്തോടു കൂടി മറ്റൊരാളുടെ സിസ്റ്റത്തിൽ പ്രവേശിച്ച് അതിലെ വിവരങ്ങൾ മോഷ്ടിക്കുകയും മാറ്റങ്ങൾ വരുത്തുകയും നശിപ്പിക്കുകയും ചെയ്യുന്ന ഹാക്കർമാർ

Dഇവയൊന്നുമല്ല

Answer:

B. കമ്പ്യൂട്ടറുകൾക്ക് ദോഷം ചെയ്യാതെ ഒരാളുടെ ഹാക്കിങ് കഴിവുകൾ സമൂഹത്തിനു പ്രയോജനകരമായ കാര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കുന്നവർ

Read Explanation:

ഹാക്കിങ്

  • സ്വന്തം ആനന്ദത്തിനായി ഒരാൾ മറ്റൊരാളുടെ കമ്പ്യൂട്ടറിൽ അതിലെ സുരക്ഷാ വീഴ്ചകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് അയാളുടെ അറിവോ അനുമതിയോ ഇല്ലാതെ പ്രവേശിച്ച് വിവരങ്ങൾ മോഷ്ടിക്കുകയോ വിവരങ്ങളിൽ മാറ്റം വരുത്തുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് അറിയപ്പെടുന്നത് - ഹാക്കിങ് (Hacking)

 

മൂന്നുതരം ഹാക്കർമാർ

  1. വൈറ്റ് ഹാറ്റ് ഹാക്കേഴ്സ് (White Hat Hackers)
  2. ബ്ലാക്ക് ഹാറ്റ് ഹാക്കേഴ്സ് (Black Hat Hackers)
  3. ഗ്രേ ഹാറ്റ് ഹാക്കേഴ്സ് (Grey Hat Hackers)

 

  1. വൈറ്റ് ഹാറ്റ് ഹാക്കേഴ്സ് (White Hat Hackers)
  • കമ്പ്യൂട്ടറുകൾക്ക് ദോഷം ചെയ്യാതെ ഒരാളുടെ ഹാക്കിങ് കഴിവുകൾ സമൂഹത്തിനു പ്രയോജനകരമായ കാര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കുന്നവർ

 

  • വൈറ്റ് ഹാറ്റ് ഹാക്കേഴ്സിന്റെ മറ്റൊരു പേര് - എത്തിക്കൽ ഹാക്കേഴ്സ് (Ethical hackers)

 

2. ബ്ലാക്ക് ഹാറ്റ് ഹാക്കേഴ്സ് (Black Hat Hackers)

  • സ്വന്തം നേട്ടത്തിനുവേണ്ടി ദുരുദ്ദേശ്യത്തോടു കൂടി മറ്റൊരാളുടെ സിസ്റ്റത്തിൽ പ്രവേശിച്ച് അതിലെ വിവരങ്ങൾ മോഷ്ടിക്കുകയും മാറ്റങ്ങൾ വരുത്തുകയും നശിപ്പിക്കുകയും ചെയ്യുന്ന ഹാക്കർമാർ

 

3. ഗ്രേ ഹാറ്റ് ഹാക്കേഴ്സ് (Grey Hat Hackers)

  • പ്രത്യേക ലക്ഷ്യങ്ങൾ ഇല്ലാതെ സ്വന്തം ഹാക്കിങ് കഴിവു തെളിയിക്കാനായി ചെയ്യുന്നവർ

Related Questions:

ഇനിപ്പറയുന്നവയിൽ ഏതാണ് ഒരു ആൻ്റിവൈറസ് സോഫ്റ്റ്‌വെയർ?
മോഷ്ടിച്ച കമ്പ്യൂട്ടർ റിസോഴ്സ് അല്ലെങ്കിൽ ആശയവിനിമയ ഉപകരണം സ്വീകരിക്കുന്നതിനുള്ള ശിക്ഷ എന്താണ്?
താഴെ കൊടുത്തിരിക്കുന്നവയിൽ വൈറസിന് ഉദാഹരണം ഏതാണ് ?
സൈബർ സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് ഒരു രാജ്യത്തിലെ ജനങ്ങൾക്കെതിരായോ സംസ്കാരത്തിനെതിരായോ, സമ്പദ് വ്യവസ്ഥയ്ക്കതിരായോ രാഷ്ട്രീയ നിലപാടുകൾക്കെതിരായോ നടത്തുന്ന ആക്രമണങ്ങളാണ് :
____ is a theft in which the internet surfing hours of the victim are used up by another person by gaining access to the login ID and the password: