Challenger App

No.1 PSC Learning App

1M+ Downloads
രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് ആരാണ്?

Aപ്രധാനമന്ത്രി

Bഉപരാഷ്ട്രപതി

Cഉപപ്രധാനമന്ത്രി

Dസുപ്രീംകോടതി ചീഫ് ജസ്റ്റിസ്

Answer:

D. സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

Read Explanation:

പാർലമെന്റിലെയും സംസ്ഥാനനിയമസഭകളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും തെരഞ്ഞടുക്കപ്പെടുന്ന ഒരു വിഭാഗം അംഗങ്ങൾ അടങ്ങുന്ന ഒരു വിഭാഗം വോട്ടർമാരാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. ആനുപാതിക പ്രാതിനിധ്യത്തിലെ ഒറ്റവോട്ട് കൈമാറ്റ സമ്പ്രദായമനുസരിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെയുള്ള സ്ഥാനാർത്തികളുടെ എണ്ണം എത്രയാണോ അത്രയും സ്ഥാനാർഥികൾക്ക്, മുൻഗണനാക്രമമനുസരിച്ച് അവരുടെ പേരുകൾക്കു നേരെ 1, 2, 3, 4............ എന്നിങ്ങനെ വോട്ടു രേഖപ്പെടുത്തുവാനുള്ള അവകാശം ഓരോ സമ്മതിദായകനും ഉണ്ടെന്നുള്ളതാണ് ഈ പദ്ധതിയുടെ ഒരു സവിശേഷത. എന്നാൽ ഒരു വോട്ടർക്ക് ഒരു സ്ഥാനാർഥി മാത്രമേ സ്വീകാര്യനായിട്ടുള്ളുവെങ്കിൽ, തന്റെ വോട്ടുകൾ ആ സ്ഥാനാർഥിക്കു മാത്രമായി രേഖപ്പെടുത്താവുന്നതുമാണ്. എത്ര വോട്ടുകൾ രേഖപ്പെടുത്തിയാലും ഒരു സമ്മതിദായകന്റെ 'യഥാർഥ' വോട്ട് ഒന്നു മാത്രമായിരിക്കുമെന്നുള്ളതും പ്രത്യേകം ശ്രദ്ധേയമാണ്. ഭൂരിപക്ഷം വോട്ട് കിട്ടുന്ന സ്ഥാനാർത്ഥി രാഷ്ട്രപതിയായി ചുമതലയേൽക്കുന്നു. ഇന്ത്യൻ മുഖ്യ ന്യായാധിപനാണ് രാഷ്ട്രപതിയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്.


Related Questions:

ഇന്ത്യൻ രാഷ്ട്രപതിയായ ആദ്യ ശാസ്ത്രജ്ഞൻ :
ഇന്ത്യയിലെ സര്‍വ്വസൈന്യാധിപന്‍ ആര് ?
ഗവർണർമാരെ സ്ഥാനത്തുനിന്നും നീക്കം ചെയ്യാനുള്ള അധികാരം ആർക്കാനുള്ളത് ?
ഇന്ത്യയുടെ പ്രസിഡൻറ്റായ ഒരേ ഒരു മലയാളി ആര് ?
പാർലമെന്റ് അംഗങ്ങളുടെ യോഗ്യതയെ സംബന്ധിച്ച് തർക്കങ്ങൾ ഉണ്ടായാൽ തീരുമാനമെടുക്കുന്നത് ആരാണ് ?