Challenger App

No.1 PSC Learning App

1M+ Downloads
ലാറ്റിനമേരിക്കയിലെ ആദ്യകാല വിപ്ലവകാരികളിൽ പ്രധാനിയായിരുന്നത് ഇവരിൽ ആരാണ്?

Aസൈമൺ ബൊളിവർ

Bജോർജ്ജ് വാഷിംഗ്ടൺ

Cഫ്രാൻസിസ്കോ ഡി മിറാൻഡ

Dതോമസ് ജെഫേഴ്സൺ

Answer:

C. ഫ്രാൻസിസ്കോ ഡി മിറാൻഡ

Read Explanation:

ഫ്രാൻസിസ്കോ ഡി മിറാൻഡ

  • ലാറ്റിനമേരിക്കയിലെ ആദ്യകാല വിപ്ലവകാരികളിൽ പ്രധാനിയായിരുന്നു ഫ്രാൻസിസ്കോ ഡി മിറാൻഡ.
  • രണ്ടുതവണ വെന്യൂസ്വല ഗവൺമെന്റ്നെതിരെ സൈന്യത്തെ നയിച്ചു.
  • 1806 ൽ ആദ്യമായി നടത്തിയ യുദ്ധം പരാജയപ്പെട്ടു
  • എന്നാൽ 1810 ൽ വെന്യൂസ്വല ഗവൺമെന്റ്നെതിരെ ഇദ്ദേഹം നടത്തിയ രണ്ടാമത്തെ യുദ്ധം വിജയം നേടി
  • 1811 ൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിപ്ലവ കോൺഗ്രസ് വെനസ്വേലക്ക് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്തു.
  • എന്നാൽ മിറാൻഡയും മറ്റു നേതാക്കളും തമ്മിലുള്ള മത്സരം വിപ്ലവ പ്രസ്ഥാനത്തിൻ്റെ ശക്തി ക്ഷയിപ്പിക്കുകയും, തടവുകാരനായി സ്പെയിനിലേക്ക് കൊണ്ടുവരപ്പെട്ട മിറാൻഡ അവിടെവച്ച് മരണപ്പെടുകയും ചെയ്തു
  • സ്വാതന്ത്ര്യത്തിനുവേണ്ടി ജീവനർപ്പിച്ച അദ്ദേഹത്തിന്റെ മരണം പോലും പിൽക്കാല വിപ്ലവകാരികൾക്ക് ആവേശം പകർന്നു

Related Questions:

ബൊളീവിയൻ ഗാന്ധി എന്നറിയപ്പെടുന്നത് ?

തെക്കേ അമേരിക്കയിലെ പ്രാചീന സംസ്കാരത്തിൻറെ കേന്ദ്രങ്ങളിലൊന്നായ മാച്ചുപിച്ചു വിൽ എന്തെല്ലാം കാഴ്ചകൾ കണ്ടു എന്നാണ് പാബ്ലോ നെരൂദ തന്റെ കവിതയിലൂടെ  വിവരിക്കുന്നത് ?

1.വിഭവങ്ങളുടെ അഭാവം

2.ചോള കൃഷി ഉണ്ടായിരുന്നു

3.ചെമ്മരിയാടുകളെ വളർത്തിയിരുന്നു

4.വ്യാപാരത്തിലൂടെ സമ്പത്ത് നേടിയിരുന്നു 

കോൺഗ്രസ് ഓഫ് അനാഹുവാക്ക് എന്ന പേരിൽ കൂടി അറിയപ്പെടുന്ന ചരിത്ര സംഭവമേത്?

യൂറോപ്യന്‍ കോളനിവല്‍ക്കരണം ലാറ്റിനമേരിക്കയെ ബാധിച്ചതെങ്ങനെയെന്ന് താഴെ പറയുന്നവയിൽ നിന്ന് കണ്ടെത്തുക:

1.ഭാഷയും മതവും ആചാരവും പ്രചരിപ്പിച്ചു

2.സ്പാനിഷ് ശൈലിയില്‍ വീടുകളും ദേവാലയങ്ങളും നിര്‍മ്മിച്ചു

3.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചു.

4.യൂറോപ്യന്‍ കൃഷിരീതികളും കാര്‍ഷിക വിളകളും നടപ്പിലാക്കി.

ലാറ്റിനമേരിക്കൻ വിപ്ലവകാലത്ത് സ്പെയിനിൻ്റെ ഭരണാധികാരി ആരായിരുന്നു?