താഴെ പറയുന്നതിൽ ബോംബെ പ്ലാനിന് പിന്നിൽ പ്രവർത്തിച്ചിട്ടില്ലാത്ത വ്യവസായി ആരാണ് ?
Aപുരുഷോത്തംദാസ് താക്കൂർദാസ്
Bഡി ഷിറോഫ്
Cകസ്തുഭായ് ലാൽഭായ്
Dസരയു ദഫ്‌ത്തരി
Answer:
D. സരയു ദഫ്‌ത്തരി
Read Explanation:
ബോംബെ പദ്ധതി
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന്റെ മുമ്പ് ഭാവി സമ്പദ്‌വ്യവസ്ഥ എങ്ങനെയായിരിക്കണമെന്ന അഭിപ്രായം ആസൂത്രണം ചെയ്ണ് പുറത്തിറക്കിയ രേഖയാണ് ബോംബെ പദ്ധതി.
1944/1945 ൽ ഇന്ത്യയിലെ പ്രമുഖരായ എട്ട് വ്യവസായികൾ ചേർന്നാണ് ഇതിന് രൂപം നൽകിയത്.
A Brief Memorandum Outlining a Plan of Economic Development for India, എന്നതായിരുന്നു ബോംബെ പദ്ധതിയുടെ ഔദ്യോഗിക നാമം.
ജെ.ആർ.ഡി. ടാറ്റ, ഘനശ്യാമ ദാസ് ബിർള, അർദേശിർ ദലാൽ, ശ്രീറാം, കസ്തൂർബായ് ലാൽഭായ്, അർദേശിർ ദരാബ്ഷാ ശ്രൂഫ്,പുരുഷോത്തംദാസ് ഠാക്കൂർദാസ്, ജോൺ മത്തായ് എന്നിവരായിരുന്നു ഇതിൽ പങ്കെടുത്ത വ്യവസായികൾ.
പതിനഞ്ച് വർഷത്തിനകം കാർഷിക-വ്യാവസായിക മേഖലകളിൽ നിലവിലുള്ള വളർച്ചയുടെ ഇരട്ടി കൈവരിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ മുഖ്യലക്ഷ്യം.
പിൽക്കാലത്ത് പഞ്ചവത്സര പദ്ധതി ആസൂത്രണം ചെയ്യുന്നതിലും ബോബെ പ്ലാൻ ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്.