Challenger App

No.1 PSC Learning App

1M+ Downloads
സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പ് ഇന്ത്യയുടെ ദേശീയ വരുമാനം, ആളോഹരി വരുമാനം എന്നിവ നിർണ്ണയിക്കുന്നതിൽ പഠനങ്ങൾ നടത്തിയ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരിൽ ഉൾപ്പെടാത്തത് ആര് ?

Aദാദാഭായ് നവ്റോജി

Bവി.കെ.ആർ.വി.റാവു

Cജവഹർലാൽ നെഹ്റു

Dസി.ആർ. ദേശായ്

Answer:

C. ജവഹർലാൽ നെഹ്റു

Read Explanation:

  • ബ്രിട്ടീഷ് അധിനിവേശത്തിന് മുമ്പ് ഇന്ത്യക്ക്. സ്വതന്ത്രമായ ഒരു സമ്പദ്ഘടനയാണ് ഉണ്ടായിരുന്നത്.

  • കൃഷിയായിരുന്നു ജനങ്ങളുടെ പ്രധാനജീവിതോപാധി.

  • പരുത്തി, പട്ടു തുണിത്തരങ്ങൾ, ലോഹം, അമൂല്യമായ രത്നങ്ങൾ തുടങ്ങിയ കരകൗശലവ്യവസായങ്ങൾ ഉയർന്ന പുരോഗതി കൈവരിച്ചിരുന്നു.

  • ഇന്ത്യയിൽ നിലനിന്നിരുന്ന കൊളോണിയൽ ഭരണത്തിൻ്റെ ലക്ഷ്യം

    - ബ്രിട്ടീഷ് ഭരണകാലത്ത് വളർന്നു കൊണ്ടിരുന്ന ബ്രിട്ടനിലെ

    ആധുനികവ്യവസായ ങ്ങൾക്ക് തടസ്സമില്ലാതെ അസംസ്കൃത

    വസ്തുക്കൾ പ്രദാനം ചെയ്യുന്ന രാജ്യമാക്കി ഇന്ത്യയെ മാറ്റുക.

  • കോളനി ഭരണം, ഇന്ത്യയിൽ നടപ്പാക്കിയ സാമ്പത്തിക നയങ്ങളുടെ പ്രധാനലക്ഷ്യം - ഇന്ത്യൻ സമ്പദ്ഘടന യുടെ പുരോഗതിയെക്കാളുപരി, അവരുടെ സാമ്പത്തി കതാൽപര്യങ്ങളുടെ സംരക്ഷണവും പ്രോത്സാഹനവുമായിരുന്നു

  • ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ 'അസംസ്കൃത വസ്തുക്കളുടെ ദാതാവും' ബ്രിട്ടനിൽ നിന്നുള്ള 'അന്തിമ വ്യാവസായിക ഉല്‌പന്നങ്ങളും ഉപഭോക്താക്കളും മെന്ന ദയനീയ അവസ്ഥയിലേക്ക് എത്തിച്ചു.

  • സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പ് ഇന്ത്യയുടെ ദേശീയ വരുമാനം (National Income), ആളോഹരി വരുമാനം (Per Capita Income) എന്നിവ നിർണ്ണയിക്കുന്നതിൽ പഠനങ്ങൾ നടത്തിയ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞർ ദാദാഭായ് നവ്റോജി, വില്യം ഡിഗ്‌ബൈ, ഫിൻഡ്‌ലേ ഷിറാസ്, വി.കെ.ആർ.വി.റാവു, സി.ആർ. ദേശായ്.

  • അവയിൽ പ്രത്യേകം ശ്രദ്ധിക്കപ്പെട്ട പഠനം വി.കെ.ആർ.വി റാവുവിൻ്റെ പഠനങ്ങൾ


Related Questions:

ബ്രിട്ടിഷ് ഭരണത്തിൻ കീഴിലുള്ള ഇന്ത്യയിലെ വ്യവസായവൽക്കരണത്തിന് താഴെ പറയുന്നവയിൽ ഏതാണ് തെറ്റ്?
സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ഇന്ത്യയുടെ പ്രധാന ജീവിതോപാധി എന്തായിരുന്നു ?
Who was the architecture of Mysore city ?
'മസ്ലിൻ' തുണിയുടെ ഉൽഭവസ്ഥാനം ഇന്നത്തെ ഏത് സ്ഥലമാണ് ?

ദാദാഭായ് നവറോജിയുടെ ഡ്രെയിൻ സിദ്ധാന്തവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിർദേശങ്ങൾ പരിഗണിക്കുക : , താഴെപ്പറയുന്നവയിൽ ഏതാണ് ശരി?

  1. ഇന്ത്യ ഇംഗ്ലണ്ടിൽ നിന്ന് കനത്ത വ്യാവസായിക യന്ത്രങ്ങളും ഭക്ഷണ സാധനങ്ങളും വളരെ ഉയർന്ന വിലയ്ക്ക് ഇറക്കുമതി ചെയ്തു
  2. ഇന്ത്യയെ വികസിപ്പിക്കുന്നതിന് ഇന്ത്യ ഇംഗ്ലണ്ടിന് ഹോം ചാർജുകൾ നല്കി
  3. ബ്രിട്ടീഷ് വ്യാവസായിക വിപ്ലവത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ വളരെ കുറഞ്ഞ നിരക്കിൽ ഇന്ത്യ കയറ്റുമതി ചെയ്തു
  4. ബ്രിട്ടീഷ് ഭരണാധികാരികൾ തങ്ങളുടെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും ഇന്ത്യയിൽ ഉപയോഗിക്കാതെ ഇംഗ്ലണ്ടിലേക്ക് തിരിച്ചയച്ചു