അധികാരത്തിലിരിക്കെ അന്തരിച്ച ഐക്യരാഷ്ട്രസഭയുടെ ആദ്യ സെക്രട്ടറി ജനറൽ ഇവരിൽ ആരാണ് ?Aഡാഗ് ഹാമർ ഷോൾഡ്Bട്രിഗ്വേലിCബുട്രോസ് ബുട്രോസ് ഖാലിDയൂതാൻ്റ്Answer: A. ഡാഗ് ഹാമർ ഷോൾഡ് Read Explanation: ഡാഗ് ഹാമർ ഷോൾഡ് 1953 മുതൽ 1961 വരെ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ പദവിയിൽ ഇരുന്ന വ്യക്തി. അധികാരത്തിലിരിക്കെ അന്തരിച്ച ഐക്യരാഷ്ട്രസഭയുടെ ആദ്യ സെക്രട്ടറി ജനറൽ ആണ് ഇദ്ദേഹം. 1961 സെപ്റ്റംബർ 18ന് റൊഡേഷ്യയിൽ ഉണ്ടായ ഒരു വിമാന അപകടത്തിൽ ഇദ്ദേഹം അന്തരിച്ചു. മരണാനന്തരം നോബൽ സമ്മാനം ലഭിച്ച ആദ്യ സെക്രട്ടറി ജനറൽ കൂടിയാണ് ഇദ്ദേഹം. മരണപ്പെടുന്ന U.N സമാധാന പോരാളികൾക്ക് U.N നൽകുന്ന അവാർഡ് ഇദ്ദേഹത്തിൻറെ പേരിലാണ് അറിയപ്പെടുന്നത് (ഡാഗ് ഹാമർ ഷോൾഡ് അവാർഡ്). ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയുടെ ലൈബ്രറി ഡാഗ് ഹാമർ ഷോൾഡ് ലൈബ്രറി എന്നറിയപ്പെടുന്നു Read more in App