2025-ൽ ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിൽ ഇടം നേടിയ മലയാളി താരം ഇവരിൽ ആരാണ് ?
Aപി. മാളവിക
Bആശാ ശോഭന
Cദീപ്തി
Dനിഖില
Answer:
A. പി. മാളവിക
Read Explanation:
2025-ൽ ഇന്ത്യൻ സീനിയർ വനിതാ ഫുട്ബോൾ ടീമിൽ ഇടം നേടിയ മലയാളി താരമാണ് കാസർകോട് നീലേശ്വരം (ബങ്കളം) സ്വദേശിയായ പി. മാളവിക.
26 വർഷത്തെ ഇടവേളയ്ക്ക് ശേഷം: 1999-ൽ ഇന്ത്യൻ കുപ്പായമണിഞ്ഞ ബെന്റ്‌ല ഡിക്കോത്തയ്ക്ക് ശേഷം ഇന്ത്യൻ സീനിയർ വനിതാ ഫുട്ബോൾ ടീമിൽ ഇടം നേടുന്ന ആദ്യ മലയാളി വനിതാ താരമാണ് മാളവിക.
2025 മേയിൽ ഉസ്‌ബെക്കിസ്ഥാനെതിരെയുള്ള സൗഹൃദ മത്സരത്തിലൂടെയാണ് മാളവിക ഇന്ത്യൻ ടീമിൽ അരങ്ങേറിയത്. തുടർന്ന് തായ്‌ലൻഡിൽ നടന്ന ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ മംഗോളിയക്കെതിരായ മത്സരത്തിൽ പകരക്കാരിയായി ഇറങ്ങി താരം ഇന്ത്യക്കായി ഗോൾ നേടുകയും ചെയ്തു.
ആശാ ശോഭന ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ പ്രശസ്ത മലയാളി താരമാണ്
