App Logo

No.1 PSC Learning App

1M+ Downloads
മധ്യകാല കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക ചരിത്രം പ്രതിപാദിക്കുന്ന 'തുഫ്ഫാത്തുൽ മുജാഹിദിൻ' രചിച്ചതാര് ?

Aഇബ്നു സീന

Bമുഹമ്മദ് അൽ-റാസി

Cഇബ്നു ബത്തൂത്ത

Dഷേഖ് സെെനുദ്ദീന്‍ മഖ്ദൂം

Answer:

D. ഷേഖ് സെെനുദ്ദീന്‍ മഖ്ദൂം

Read Explanation:

തുഹ്ഫതുൽ മുജാഹിദീൻ

  • സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ രചിച്ച പ്രശസ്തമായ ഒരു സമര ചരിത്ര കൃതിയാണ് തുഹ്ഫതുൽ മുജാഹിദീൻ ഫി ബ‌അസി അഖ്ബാരിൽ ബുർത്തുഗാലിയ്യീൻ. 
  • ബീജാപ്പൂരിലെ ഭരണാധികാരിയായിരുന്ന സുൽത്താൻ അലി അദിൽഷാ ഒന്നാമന്റെ പേരിലാണ് ഈ പുസ്തകം ഗ്രന്ഥകാരൻ സമർപ്പിച്ചിട്ടുള്ളത്.
  • കേരളത്തിലെ ആദ്യ ചരിത്ര കൃതിയായി ഇതിനെ കണക്കാക്കുന്നു.
  • കേരളത്തിലെ ഇസ്‌ലാമിൻറെ ആവിർഭാവവും ഹൈന്ദവ സമൂഹത്തിൻറെ ആചാരരീതികളും വിശ്വാസങ്ങളും ഇതിൽ വിവരിക്കുന്നുണ്ട്.
  • മലബാർ തീരത്ത് കോളനിവത്കരിക്കാനുള്ള പോർച്ചുഗീസ് ശ്രമങ്ങൾക്കെതിരെ 1498 മുതൽ 1583 വരെ കോഴിക്കോട് സാമൂതിരിക്കൊപ്പം കുഞ്ഞാലി മരക്കാരുടെ നാവികസേന നടത്തിയ ചെറുത്തുനിൽപ്പ് പുസ്തകം വിവരിക്കുന്നു.
  • നാലുഭാഗങ്ങളുള്ള ഈ പുസ്തകത്തിൽ വിശുദ്ധ യുദ്ധത്തിൻെറ മഹത്ത്വം, രണ്ടാം ഭാഗത്ത് മലബാറിലെ ഇസ്‌ലാം മത പ്രചാരണത്തിൻെറ തുടക്കം, മൂന്നാം ഭാഗത്തിൽ കേരളത്തിലെ ഹൈന്ദവ ആചാരങ്ങളും ജീവിതരീതിയും, നാലാം ഭാഗത്തിൽ പോർചുഗീസ് അക്രമങ്ങളുടെ വിവരണം എന്നിവയാണുള്ളത്.

Related Questions:

ശ്രീകൃഷ്ണകർണാമൃതം എന്ന കൃതി രചിച്ചതാര് ?
പെരുമാക്കന്മാരെ ഭരണത്തിൽ പെരുമ്പടപ്പ് സ്വരൂപം നിലനിന്നിരുന്നത് എവിടെയായിരുന്നു ?
കേരളത്തിന്റെ മധ്യകാലഘട്ടം എന്നറിയപ്പെടുന്ന കാലഘട്ടം ഏത് ?
മൂഴിക്കുളം കച്ചം എന്ന പെരുമാറ്റച്ചട്ടം നിലനിന്നിരുന്ന ഭരണം ഏതായിരുന്നു ?
മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ കാവ്യമായ വർത്തമാന പുസ്തകം രചിച്ചതാര് ?