App Logo

No.1 PSC Learning App

1M+ Downloads
ലാഹോറിൽ സ്ഥിതിചെയ്യുന്ന ഷാലിമാര്‍ പൂന്തോട്ടം ആരുടെ കാലത്താണ് നിര്‍മ്മിച്ചത്?

Aഷാജഹാൻ

Bഇല്‍ത്തുമിഷ്

Cഅക്ബർ

Dഹുമയൂൺ

Answer:

A. ഷാജഹാൻ

Read Explanation:

ഷാലിമാർ പൂന്തോട്ടം

  • പാകിസ്താനിലെ ലാഹോറിൽ സ്ഥിതിചെയ്യുന്ന ഒരു ഉദ്യാനമാണ് ഷാലിമാർ പൂന്തോട്ടം അഥവാ ഷാലമർ ബാഗ്.
  • 1641-ൽ മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാനാണ് ഇത് പണികഴിപ്പിച്ചത്.
  • മുഗൾ വാസ്തുവിദ്യാ ശൈലിയിലുള്ള ഉദ്യാനത്തിന്റെ നിർമ്മാണം ഏകദേശം നാലു വർഷം കൊണ്ടാണ് പൂർത്തിയായത്.
  • മൂന്ന് നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ ഉദ്യാനത്തെ 1981-ൽ യുനെസ്കോ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.
  • മുഗൾ ഭരണകാലത്തെ കലാരീതികളെക്കുറിച്ച് മനസ്സിലാക്കുവാനായി ധാരാളം വിനോദസഞ്ചാരികൾ ഇവിടെയെത്തുന്നു.

NB: കാശ്മീരിൽ സ്ഥിതിചെയ്യുന്ന ഷാലിമാർ പൂന്തോട്ടം നിർമ്മിച്ചത് ജഹാംഗീർ ചക്രവർത്തിയാണ്.അതെ മാതൃകയിൽ അദ്ദേഹത്തിൻറെ പുത്രൻ ഷാജഹാൻ ലാഹോറിൽ മറ്റൊരു പൂന്തോട്ടം നിർമ്മിക്കുകയും അതിനും ഷാലിമാർ പൂന്തോട്ടം എന്ന് പേരിടുകയും ചെയ്തു.


Related Questions:

മുഗൾ ഭരണകാലത്തെ ഔദ്യോഗിക ഭാഷ
രാജാവിനെ നേരിട്ട് മുഖം കാണിക്കുന്ന സമ്പ്രദായമായ 'ത്സരോഖാ ദർശൻ' ഏർപ്പെടുത്തിയ മുഗൾ ചക്രവർത്തി ?
Fatehpur Sikri had been founded by:
ഹുമയൂണിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം ?
ഇലാഹി കലണ്ടര്‍ ആരംഭിച്ച മുഗള്‍ രാജാവ്?