Question:

ആത്മവിദ്യാ കാഹളം എന്ന ഗ്രന്ഥം രചിച്ചതാര് ?

Aകാളിദാസൻ

Bവക്കം അബ്ദുൽ ഖാദർ

Cവാഗ്‌ഭടാനന്ദൻ

Dസ്വാമി ശിവയോഗി

Answer:

C. വാഗ്‌ഭടാനന്ദൻ

Explanation:

വാഗ്ഭടാനന്ദൻ:

  • ജനനം : 1885, ഏപ്രിൽ 27
  • ജന്മസ്ഥലം : പാട്യം, കണ്ണൂർ
  • ജന്മഗൃഹം : വയലേരി വീട്
  • യഥാർത്ഥനാമം : വയലേരി കുഞ്ഞിക്കണ്ണൻ
  • വാഗ്ഭടാനന്ദന്റെ ബാല്യകാലനാമം : കുഞ്ഞിക്കണ്ണൻ
  • പിതാവ് : കോരൻ ഗുരുക്കൾ
  • മാതാവ് : വയലേരി ചീരുവമ്മ
  • വാഗ്ഭടാനന്ദന്റെ ഗുരു : ബ്രഹ്മാനന്ദ ശിവയോഗി
  • അന്തരിച്ച വർഷം : 1939, ഒക്ടോബർ 29
  • കുഞ്ഞിക്കണ്ണന് “വാഗ്ഭടാനന്ദൻ” എന്ന നാമം നൽകിയത് : ബ്രഹ്മാനന്ദ ശിവയോഗി
  • കാലക്രമേണ വാഗ്ഭടാനന്ദൻ ബ്രഹ്മാനന്ദ ശിവയോഗിയുടെ വിമർശകനായി മാറി
  • “ബാലഗുരു” എന്നറിയപ്പെട്ട നവോത്ഥാന നായകൻ
  • “മലബാറിലെ ശ്രീനാരായണ ഗുരു” എന്നറിയപ്പെടുന്ന വ്യക്തി
  • “ആധ്യാത്മിക വാദികളിലെ വിപ്ലവകാരി” എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ
  • “കർഷക തൊഴിലാളികളുടെ മിത്രം” എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ
  • വാഗ്ഭടാനന്ദൻ ആത്മവിദ്യാസംഘം ആരംഭിച്ച വർഷം : 1917
  • ആത്മവിദ്യാ സംഘത്തിന്റെ പ്രധാന പ്രവർത്തന മേഖലയായിരുന്ന സ്ഥലം : മലബാർ
  • “ആത്മവിദ്യാ സംഘത്തിന്റെ മാനിഫെസ്റ്റോ” ആയി കരുതപ്പെടുന്ന പുസ്തകം : ആത്മവിദ്യ. 
  • ആത്മവിദ്യ സംഘത്തിന്റെ പ്രവർത്തനങ്ങളും സന്ദേശങ്ങളും പ്രചരിപ്പിച്ച വാരിക : ആത്മവിദ്യാ കാഹളം (1929)
  • ആത്മവിദ്യാ സംഘത്തിന്റെ മുഖപത്രം : അഭിനവ കേരളം
  • കോഴിക്കോട് നിന്നും പ്രസിദ്ധീകരണം ആരംഭിച്ച വാരിക : അഭിനവ കേരളം (1921) 
  • അഭിനവ കേരളത്തിലെ മുദ്രാവാക്യം : ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ, ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ.  
  • ആത്മവിദ്യാ സംഘത്തിന്റെ ആശയങ്ങളെ കുറിച്ച് വിവരിക്കുന്ന കവിത : സ്വതന്ത്ര ചിന്താമണി (1921)
  • “സ്വതന്ത്ര ചിന്താമണി” എന്ന കവിതയുടെ രചയിതാവ് : വാഗ്ഭടാനന്ദൻ

Related Questions:

ആത്മബോധത്തിൽ നിന്നുണർന്ന ജനതയുടെ സാംസ്കാരിക നവോത്ഥാനത്തിനായ് "ആത്മവിദ്യാസംഘം" സ്ഥാപിച്ച നവോത്ഥാന നായകർ :

The original name of Vagbhatanandan, the famous social reformer in Kerala ?

മലബാർ ഇക്കണോമിക് യൂണിയൻ സ്ഥാപിച്ചതാര് ?

മിതവാദി എന്ന പത്രം തലശ്ശേരിയിൽ നിന്നു ഏതു വർഷമാണ് പ്രസിദ്ധീകരിച്ചു തുടങ്ങിയത് ?

തിരുവിതാംകൂർ മുസ്‌ലിം മഹാജനസഭയുടെ സ്ഥാപകൻ ?