കൃഷ്ണനാട്ടത്തിന്റെ കാവ്യരൂപമായ കൃഷ്ണഗീതി രചിച്ചത് ആരാണ് ?Aകൊട്ടാരക്കര തമ്പുരാൻBമാനവേദ രാജാവ്Cഎ ആർ രാജരാജ വർമ്മDകേരള വർമ്മ വലിയകോയിതമ്പുരാൻAnswer: B. മാനവേദ രാജാവ്Read Explanation:കൃഷ്ണനാട്ടം കോഴിക്കോട് സാമൂതിരി രാജകുടുംബത്തിലെ മാനവേദൻ സാമൂതിരിയാണ് കൃഷ്ണനാട്ടത്തിന്റെ ഉപജ്ഞാതാവ്. അദ്ദേഹം തന്റെ 'കൃഷ്ണഗീതി' എന്ന സംസ്കൃതകാവ്യത്തെ ആസ്പദമാക്കിയാണ് കൃഷ്ണനാട്ടം ആവിഷ്കരിച്ചത്. കൃഷ്ണനാട്ടത്തിൽ ശ്രീകൃഷ്ണന്റെ ജനനം മുതൽ സ്വർഗാരോഹണം വരെയുള്ള കഥകൾ എട്ടു ദിവസങ്ങളിലായി പറയുന്നു. കേരളത്തിലെ ആദ്യത്തെ നൃത്ത നാടകമായി നിരീക്ഷിക്കപ്പെട്ടിട്ടുള്ള ഉപാസനകല കൃഷ്ണനാട്ടം അരങ്ങേറുന്ന ക്ഷേത്രാങ്കണം - ഗുരുവായൂർ കൃഷ്ണനാട്ടത്തിന്റെ പ്രധാന ചടങ്ങുകൾ - കേളി, അരങ്ങുകേളി, തോടയം, പുറപ്പാട്, കഥാരംഭം, ധനാശി കൃഷ്ണനാട്ടത്തിന്റെ മറ്റു പേരുകൾ - കൃഷ്ണനാടകം, കൃഷ്ണാഷ്ടകം കൃഷ്ണനാട്ടത്തിന്റെ പശ്ചാത്തല വാദ്യങ്ങൾ - ശുദ്ധമദ്ദളം, തൊപ്പിമദ്ദളം, ഇടയ്ക്ക, ചേങ്ങില, ഇലത്താളം, ശംഖ് Open explanation in App