App Logo

No.1 PSC Learning App

1M+ Downloads
ഉത്തരവാദ ഭരണ പ്രക്ഷോഭത്തിന് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് തെക്കൻ കർണാടകയിൽ നിന്ന് ജാഥ നടത്തിയത് ആര് ?

Aകെ.കെ വാര്യർ

Bപി.എസ് നടരാജ പിള്ള

Cഗണപതി കമ്മത്ത്

Dശിവരാജപാണ്ട്യൻ

Answer:

C. ഗണപതി കമ്മത്ത്

Read Explanation:

ഉത്തരവാദ ഭരണ പ്രക്ഷോഭം

  • തിരുവിതാംകൂറിലും കൊച്ചിയിലും ഉത്തരവാദ ഭരണ പ്രക്ഷോഭം ആരംഭിച്ചത് : 1938-1939
  • ഉത്തരവാദഭരണ പ്രക്ഷോഭത്തിൽ പ്രധാന നേതാക്കൾ: പട്ടംതാണുപിള്ള, ടിഎം വർഗീസ്
  • ഉത്തരവാദ ഭരണ പ്രക്ഷോഭത്തിന് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് മധുരയിൽ നിന്നും ജാഥ നടത്തിയത് : ശിവരാജപാണ്ട്യൻ
  • ഉത്തരവാദ ഭരണ പ്രക്ഷോഭത്തിന് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് കൊച്ചിൻ ജാഥ നടത്തിയത് : കെ.കെ വാര്യർ
  • ഉത്തരവാദ ഭരണ പ്രക്ഷോഭത്തിന് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് തെക്കൻ കർണാടകയിൽ നിന്ന് ജാഥ നടത്തിയത് : ഗണപതി കമ്മത്ത്

ഉത്തരവാദഭരണ ഭരണ പ്രക്ഷോഭത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ:

  • ഇലക്ഷനിലൂടെ തിരുവിതാംകൂറിൽ ഉത്തരവാദ ഭരണം നിലനിർത്തുക
  • ദിവാൻ ആയ സർ സി പി രാമസ്വാമി അയ്യരുടെ തെറ്റായ ഭരണ നടപടികൾക്കെതിരെ പ്രതിഷേധിക്കുക

തിരുവിതാംകൂറിൽ ഉത്തരവാദ ഭരണ പ്രക്ഷോഭത്തിനെതുടർന്ന് നിരോധിച്ച സംഘടനകൾ: 

  • തിരുവിതാംകൂർ സ്റ്റേറ്റ്
  • കോൺഗ്രസ് യൂത്ത് ലീഗ്

നെയ്യാറ്റിൻകര വെടിവെപ്പ്:

  • ഉത്തരവാദ ഭരണ നിഷേധത്തിനും ദുര്‍ഭരണത്തിനുമെതിരെ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സ്‌ ആവിഷ്ക്കരിച്ച പ്രക്ഷോഭ രീതി നിയമലംഘനമായിരുന്നു.
  • നിയമലംഘനപ്രസ്ഥാനം ആരംഭിച്ചത്‌ സ്റ്റേറ്റ് കോണ്‍ഗ്രസ്സ്‌ പ്രസിഡന്റ്‌ പദവിക്കു പകരം ഡിക്റ്റേറ്റർ എന്ന പദവി രൂപവൽക്കരിച്ചു കൊണ്ടാണ്.
  • ഡിക്റ്റേറ്റർ പദവി വഹിച്ച ആദ്യ വ്യക്തി പട്ടംതാണുപിള്ള ആയിരുന്നു.
  • പട്ടം താണുപിള്ളയെ അറസ്റ്റു ചെയ്തതിനെ തുടര്‍ന്ന്‌ ഡിക്ടേറ്റര്‍ പദവി വഹിച്ചത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ സഹോദരൻ എന്‍.കെ. പത്മനാഭപിള്ള ആണ്.
  • 1938 ഓഗസ്റ്റ് 31ന് എൻ കെ പത്മനാഭൻ പിള്ളയെ അറസ്റ്റ് ചെയ്തതിനെ തുടർന്നുണ്ടായ സംഭഭവമാണ് നെയ്യാറ്റിൻകര വെടിവെപ്പ്.
  • നെയ്യാറ്റിൻകരയിൽ നിന്നും തിരുവനന്തപുരത്തേക്ക് ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിക്കുക കൊണ്ടുവന്ന ഒരു ജാഥക്ക് എതിരെ പോലീസുകാർ വെടിവെപ്പ് നടത്തി.  
  • നെയ്യാറ്റിൻകര വെടിവെപ്പിൽ രക്തസാക്ഷിയായ പ്രമുഖ വ്യക്തി : നെയ്യാറ്റിൻകര രാഘവൻ
  • ഉത്തരവാദഭരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട ആദ്യ രക്തസാക്ഷിയാണ് രാഘവൻ. 

 


Related Questions:

അന്ന ചാണ്ടി എഡിറ്ററായി പ്രവർത്തിച്ച മാസിക ഏതാണ് ?
Mortal remains of Chavara Achan was kept in St.Joseph's Church of?
കേരളത്തിൽ സമത്വസമാജം സ്ഥാപിച്ചത്

Which of the statement is/are correct about 'Swadeshabhimani' newspaper?

(i) It starts in 1906 Jan. 19

(ii) Ramakrishna Pillai is the first editor of the newspaper

(iii) Vakkom Abdul Khader Moulavi is the Managing Editor of the newspaper

(iv) The newspaper and press were confiscated on September 26, 1910

' ബെഞ്ചമിൻ ഫ്രാങ്ക്ളിൻ ' എന്ന പുസ്തകം രചിച്ചത് ആരാണ് ?