Challenger App

No.1 PSC Learning App

1M+ Downloads
നിവർത്തന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കോഴഞ്ചേരി പ്രസംഗം നടത്തിയത് ആര് ?

Aടി.എം വര്‍ഗീസ്‌

Bസി. കേശവൻ

Cഎൻ.വി ജോസഫ്

Dകെ.കേളപ്പൻ

Answer:

B. സി. കേശവൻ

Read Explanation:

കോഴഞ്ചേരി പ്രസംഗം

  • നിവർത്തന പ്രക്ഷോഭവുമായി ബന്ധപ്പെട്ടതാണ്  സി കേശവൻറെ 1935-ലെ കോഴഞ്ചേരി പ്രസംഗം.
  • തിരുവിതാംകൂർ ഗവൺമെന്റിന്റെ ഭരണനയത്തെ വിമർശിച്ചുകൊണ്ട് നടത്തിയ പ്രസംഗം.
  • 1935 മെയ് 11-നു പത്തനംതിട്ടയിലെ കോഴഞ്ചേരിയിൽ നടന്ന യോഗത്തിലാണ് പ്രസംഗം നടത്തിയത്.
  • ഈഴവ-ക്രിസ്റ്റ്യൻ- മുസ്ലിം സമുദായങ്ങളുടെ നേർക്കുള്ള ഗവൺമെന്റിന്റെ നയത്തിൽ യോഗം ശക്തമായി പ്രതിഷേധിച്ചു.
  • സി. കേശവൻ 'ഇൻക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് അന്ന് പ്രസംഗം ഉപസംഹരിച്ചത്.
  • സി. കേശവന്റെ പ്രസംഗം രാജ്യദ്രോഹപരമാണെന്നാരോപിച്ച് അദ്ദേഹത്തിന് കഠിനതടവും 500 രൂപ പിഴയും ശിക്ഷ വിധിച്ചു. 

 


Related Questions:

പുന്നപ്ര - വയലാർ സമരം അടിച്ചമർത്തിയ ദിവാൻ ആരായിരുന്നു ?
കുറിച്യർ ലഹള നടന്ന വർഷം ഏതാണ് ?
അയിത്തത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യ ജനകീയ പ്രക്ഷോഭം ഏത് ?
പാലായി വിളവെടുപ്പ് സമരം നടന്നത് ഏത് ജില്ലയിലാണ്?

ഗുരുവായൂർ സത്യാഗ്രഹവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ഹിന്ദുമതത്തിലെ എല്ലാ ജാതിക്കാർക്കും ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സത്യാഗ്രഹം നടന്നത്
  2. 1931-ൽ വടകരയിൽ വച്ചു നടന്ന കെ.പി.സി.സി യോഗം പ്രകാരമാണ് ഗുരുവായൂർ സത്യാഗ്രഹം നടത്താൻ പദ്ധതി തയ്യാറാക്കിയത്.
  3. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി നിശ്ചയിച്ചു നടത്തിയ ഈ സമരത്തിനു് കെ. കേളപ്പൻ, പി. കൃഷ്ണപിള്ള, മന്നത്ത് പത്മനാഭൻ, സുബ്രഹ്മണ്യൻ തിരുമുമ്പ് , എ. കെ.ജി എന്നിവരാണ് നേതൃത്വം നൽകിയത്