Challenger App

No.1 PSC Learning App

1M+ Downloads
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ അംഗസംഖ്യ നിശ്ചയിക്കുന്നത് ആര് ?

Aഉപരാഷ്‌ട്രപതി

Bപ്രധാനമന്ത്രി

Cരാഷ്‌ട്രപതി

Dഗവർണർ

Answer:

C. രാഷ്‌ട്രപതി

Read Explanation:

യു പി എസ് സി അംഗങ്ങളുടെ നിയമനവും കാലാവധിയും

  • ഭരണഘടനയിലെ അനുച്ഛേദം 316 UPSC അംഗങ്ങളുടെ നിയമനത്തെയും കാലാവധിയെയും കുറിച്ച് പ്രതിപാദിക്കുന്നു.
  • ആർട്ടിക്കിൾ 316 (1) പ്രകാരം യു പി എസ് സി ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് രാഷ്ട്രപതിയാണ്.

  • യു പി എസ് സി അംഗങ്ങളുടെ എണ്ണത്തെക്കുറിച്ച് ഭരണഘടനയിൽ പ്രതിപാദിച്ചിട്ടില്ല.
  • അംഗസംഖ്യ രാഷ്ട്രപതിക്ക് തീരുമാനിക്കാവുന്നതാണ്.
  • സാധാരണയായി ചെയർമാൻ ഉൾപ്പെടെ 9 മുതൽ 11 അംഗങ്ങളാണ് കമ്മീഷനിൽ ഉണ്ടാവുക.

  • ഭരണഘടനയുടെ ആർട്ടിക്കിൾ 316(2) പ്രകാരം,പബ്ലിക് സർവീസ് കമ്മീഷനിലെ അംഗം നിയമനം ലഭിച്ച തീയതി മുതൽ ആറ് വർഷത്തേക്ക് അല്ലെങ്കിൽ 65 വയസ്സാകും വരെ ആ പദവി വഹിക്കുന്നു.
  • കമ്മീഷനിലെ പകുതി അംഗങ്ങൾ എങ്കിലും, കുറഞ്ഞത് 10 വർഷം എങ്കിലും ഇന്ത്യ ഗവൺമെന്റിന് കീഴിലോ സംസ്ഥാന സർക്കാരിന് കീഴിലോ സ്ഥാനങ്ങൾ വഹിച്ചിരിക്കണം.
  • കമ്മീഷനിലെ ചെയർമാന്റെയും മറ്റ് അംഗങ്ങളുടെയും സേവന വ്യവസ്ഥകൾ രാഷ്ട്രപതി നിർണയിക്കും.

  • ചെയർമാൻ ഉൾപ്പെടെയുള്ള അംഗങ്ങൾ രാജി കത്ത് നൽകേണ്ടതും രാഷ്ട്രപതിക്കാണ്.
  • ചെയർമാൻ സ്ഥാനം ഒഴിഞ്ഞു കിടക്കുമ്പോൾ അംഗങ്ങളിൽ ഒരാളെ ആക്ടിങ് ചെയർമാനായി നിയമിക്കാനുള്ള അധികാരവും രാഷ്ട്രപതിക്ക് ഉണ്ട്.

  • ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും കൺസോളിഡേറ്റഡ് ഓഫ് ഇന്ത്യയിൽ നിന്നാണ് നൽകുന്നത്.
  • ചെയർമാനോ അംഗങ്ങൾക്കോ കാലാവധിക്ക് ശേഷം കേന്ദ്രത്തിലോ, സംസ്ഥാനങ്ങളിലോ മറ്റു സർക്കാർ പദവികൾ ഏറ്റെടുക്കുവാൻ സാധിക്കില്ല.
  • എന്നാൽ UPSC അംഗങ്ങൾക്ക് കാലാവധി തീരും മുൻപ് UPSC ചെയർമാൻ പദവിയോ അല്ലെങ്കിൽ സംസ്ഥാനങ്ങളിലെ PSC ചെയർമാൻ പദവിയോ വഹിക്കാവുന്നതാണ്.
  • ചെയർമാനോ അംഗങ്ങൾക്കോ വീണ്ടും ചെയർമാനോ അംഗമോ ആകാൻ സാധിക്കില്ല

Related Questions:

The normal term of office of the Comptroller and Auditor general of India is :

ഇന്ത്യയിൽ CAG എന്ന പദവി എന്ന ആശയം ഏത് രാജ്യത്ത് നിന്നാണ് കടമെടുത്തത്?

The schedule which specifies the powers, authority and responsibilities of municipalities
എല്ലാ സംസ്ഥാനങ്ങളും ഭരണഘടനാപരമായിട്ടാണ് കാര്യങ്ങൾ നടത്തുന്നത് എന്നുള്ളത് ഉറപ്പുവരുത്തേണ്ടത് കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വമാണ് എന്ന് പ്രതിപാദിക്കുന്ന അനുഛേദം ഏതാണ് ?
Who among the following can appoint the Comptroller and Auditor General of India ?